Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യര്‍ത്ഥമായ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 11:14 pm IST
inSamskriti

ഒരു കുട്ടി ശൈശവ പ്രായം വിടുമ്പോഴേക്ക്‌ മാതാപിതാക്കള്‍ അവനെ വിദ്യാഭ്യാസത്തിന്‌ തള്ളിവിടുന്നു. ‘പഠിപ്പ്‌’ എന്ന ആശയം മാതാപിതാക്കളില്‍ നിന്നും കുഞ്ഞില്‍ നിന്നും വരുന്നു. എന്തിനുവേണ്ടി പഠിക്കണം എന്ന്‌ അവന്‌ അറിയില്ല. പക്ഷേ, മാതാപിതാക്കളും അദ്ധ്യാപകരും മറ്റും അവനെ ധരിപ്പിച്ചിരിക്കുന്നത്‌, പഠിച്ച്‌ ജോലി നേടി പണം സമ്പാദിക്കണം എന്നാണ്‌. കുഞ്ഞ്‌ പഠിക്കുന്നു, എന്തിന്‌ വേണ്ടി? ജോലി നേടി പണം സമ്പാദിക്കാന്‍. ഇതവന്റെ മനസ്സില്‍ പതിഞ്ഞു. പഠിപ്പും, ജോലിയും, പണവുമായി അവന്റെ ജീവിത ആദര്‍ശങ്ങള്‍. അങ്ങനെ പഠിപ്പ്‌ കഴിഞ്ഞു ജോലിയും കിട്ടി. ഇനിയെന്ത്‌? ഉടനെ സമൂഹം പറയുന്നു, കല്യാണം കഴിക്ക്‌. അതിലാണ്‌ കാര്യം. അതു ശരിയാണെന്ന്‌ നമുക്കും തോന്നുന്നു. കാരണം ജോലികിട്ടിയവരൊക്കെ കല്യാണം കഴിക്കുന്നതാണല്ലോ നാം എല്ലാവരും കാണുന്നത്‌. പിന്നെ വിവാഹാലോചനയായി, പെണ്ണ്‌ കാണലായി. കുടുംബക്കാര്‍ കൂടലായി, ഒടുക്കം പെണ്ണും കെട്ടി. അതോടെ തുടങ്ങി പ്രശ്നങ്ങള്‍. അപ്പോള്‍ നമുക്ക്‌ തോന്നി സ്വന്തമായി ഒരു വീടില്ലാത്തതാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു വീട്‌ ഉണ്ടായാല്‍ എല്ലാം നേരെയായി. അതോടെ ഓട്ടം മുഴുവന്‍ വീടിന്റെ പുറകിലായി. കടംവാങ്ങി, സ്വത്ത്‌ വിറ്റ്‌ കഷ്ടപ്പെട്ട്‌ വീടും കെട്ടി. തന്റെ വരുമാനവും ആവശ്യവും നോക്കിയല്ല വീട്‌ കെട്ടുന്നത്‌. അപ്പുറത്തുള്ള വീടിനെക്കാള്‍ ഒരടിയെങ്കിലും പൊങ്ങണം. ഇതാണ്‌ ചിന്ത.

വീട്‌ കെട്ടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കാരണം ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ നാം പഠിച്ചിട്ടില്ലല്ലോ. അതിന്റെ കൂടെ വീടിന്റെ കടം, ചെലവുകള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍. ഈ കലഹങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞും പിറന്നു. കുഞ്ഞ്‌ പിറന്നപ്പോള്‍ വീണ്ടും പ്രതീക്ഷ. ഇവന്റെ ജാതകഫലംകൊണ്ട്‌ ഞാന്‍ രക്ഷപ്പെടും. ജീവിതം മുഴുവന്‍ പിന്നെ കുഞ്ഞിന്റെ പുറകിലായി. കുഞ്ഞ്‌ വളര്‍ന്നുവരുന്നതോടെ പുതിയ തലവേദനകള്‍. കുഞ്ഞിന്‌ രോഗം, അവന്റെ പഠിപ്പ്‌, ഉദ്യോഗം, കല്യാണം അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. കുഞ്ഞ്‌ വിവാഹ പ്രായമായി കല്യാണം കഴിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ തീരുന്നില്ല. അവന്‌ ഒരു കുഞ്ഞ്‌ പിറന്ന്‌ കണ്ടാല്‍ മതിയായിരുന്നു. പുതിയ ആഗ്രഹങ്ങള്‍ വീണ്ടും തലപൊക്കുന്നു. ഏതായാലും അപ്പോഴേക്ക്‌ മണ്ണില്‍കുഴിതോണ്ടാനുള്ള സമയമായിട്ടുണ്ടാകും. ഇതാണ്‌ നമ്മുടെ ജീവിതം.

ചിന്തിക്കൂ, എന്താണ്‌ ഇതിന്റെയെല്ലാം പുറകിലുള്ള രഹസ്യം? വാസ്തവത്തില്‍ ഇന്നത്തെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതകള്‍ നമുക്ക്‌ ബോധ്യപ്പെടുത്തി തരികയല്ലേ പ്രകൃതി ചെയ്യുന്നത്‌. ഒന്ന്‌ മടുക്കുമ്പോള്‍ മറ്റൊന്ന്‌ മുന്നിലിട്ടുതരുന്നു. കുഞ്ഞിന്റെ മുന്നില്‍ പഠിപ്പ്‌ ഇട്ടുകൊടുക്കുന്നു. പിന്നെ ജോലി, വിവാഹം, സന്താനം, വീട്‌ അങ്ങനെ ഒന്നുകഴിയുമ്പോള്‍ മറ്റൊന്ന്‌ ചന്തിച്ചുനോക്കൂ, ഓരോ തവണയും ഇതല്ല ഇതല്ല എന്ന്‌ ആ ശക്തി നമുക്ക്‌ ബോധ്യപ്പെടുത്തി തരുന്നില്ലേ? അതാണ്‌ ‘നേതി നേതി’ എന്ന്‌ വേദാന്തികള്‍ പറയുന്നത്‌. വേദാന്തികള്‍ അതിനെ വ്യാഖ്യാനിച്ച്‌ സങ്കീര്‍ണ്ണമാക്കി. ‘നേതി നേതി’ എന്ന്‌ പറഞ്ഞാല്‍ ശരീരം ഞാനല്ല, മനസ്സ്‌ ഞാനല്ല, ബുദ്ധി ഞാനല്ല എന്നല്ല ചിന്തിക്കേണ്ടത്‌. ഇന്ന്‌ നീ ജീവിക്കുന്ന ജീവിതം അല്ല കാര്യം എന്നാണ്‌ തിന്റെ വിവക്ഷ : “ഇതല്ലെങ്കില്‍ പിന്നെയെന്ത്‌?” ഇങ്ങനെ ഒരു ചോദ്യം നമുക്ക്‌ ഉണ്ടാകുമല്ലോ. അതിനുള്ള ഉത്തരം നീ അന്വേഷിച്ച്‌ കണ്ടെടുത്തു, എന്നാണ്‌ പ്രകൃതിക്ക്‌ പറയാനുള്ളത്‌. ഇതിലൂടെ കടന്നുപോയി നീയത്‌ കണ്ടെത്തണം. അതിനുവേണ്ടി പ്രകൃതി പല തലങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്നു. വകതിരിവ്‌ സ്വയം ഉണ്ടാകുന്നതുവരെ.

ഇത്‌ ഒരു ജന്മംകൊണ്ട്‌ സാധ്യമായെന്ന്‌ വരില്ല. കോടി ജന്മങ്ങള്‍ ഉണ്ണുക, ഉറങ്ങുക, പഠിക്കുക, പെണ്ണുകെട്ടുക, തല്ലും മല്ലും ഉണ്ടാക്കുക, അപ്പോ വേറൊന്ന്‌ കെട്ടുക, അങ്ങനെ നാം നടക്കുന്നു രാജാവായി, മന്ത്രിയായി, പിച്ചക്കാരനായി, കള്ളനായി, കൊള്ളക്കാരനായി. എത്രയെത്ര ജന്മങ്ങള്‍ പണത്തിന്‌ പിന്നാലെ നടന്നു, വീടിന്‌ പിന്നാലെ നടന്നു, ഭാര്യയുടെയും കുട്ടികളുടെയും പിന്നാലെ നടന്നു, ഒരിക്കലല്ല, എത്രയോ തവണ. വീട്ടില്‍ കിട്ടാത്തത്‌ കള്ളുഷാപ്പിലും, വ്യഭിചാരശാലകളിലും തിരഞ്ഞു. എന്തേ നമുക്ക്‌ ബോധ്യം വരാത്തത്‌? ചെയ്തവിനകളൊക്കെ പോരേ? ഇതല്ലെന്ന്‌ ഹേ മനുഷ്യാ ഇനിയും നിനക്ക്‌ ബോധ്യമായില്ലേ? ഇല്ലെങ്കില്‍ നീണ്ടുപോകുന്ന വഴിക്കുതന്നെ പോവുക. നിന്റെ സമയം വരുമ്പോള്‍ തിരിഞ്ഞുനോക്കുക. അപ്പോഴും ആ ശക്തി നിന്നെ സ്വീകരിക്കും. അത്‌ അവിടുത്തെ കരുണയാണ്‌. പക്ഷേ ആ കരുണ ഇപ്പഴേ നിന്നോടൊപ്പം ഉണ്ടല്ലോ. അതിനെ തിരിഞ്ഞുനോക്കി സ്വീകരിക്കാന്‍ എന്തിന്‌ മടിക്കണം? ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ക്ക്‌ എന്തിന്‌ ഭാരം വര്‍ധിപ്പിക്കണം? സുഖം തേടിയാണല്ലോ നീ ഓടുന്നത്‌. ഈ അന്വേഷിക്കുന്ന സുഖം നിന്റെ ഉള്ളില്‍ തന്നെയാണ്‌ ഇരിക്കുന്നതെന്ന്‌ നീ അറിയുന്നുണ്ടോ?.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.