Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയും അധികാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2011, 08:10 pm IST
in Samskriti

ആത്മീയതയും ഭൗതികതയും മാക്സിസവും ഗാന്ധിസവും വിശ്വാസവും അവിശ്വാസവുമൊക്കെ ഇന്ന്‌ മനുഷ്യരുടെ ദുര്‍ബലതയെ ചൂഷണം ചെയ്യുവാനുള്ള മാര്‍ഗങ്ങളായി അധഃപതിച്ചിരിക്കുന്നു. ഇന്ന്‌ ഘോരഘോരം ഇത്തരം വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ക്കെല്ലാം ഒരു രഹസ്യ അജന്‍ഡ ഉണ്ട്‌. ജീവത്രാണം, അധികാരഭ്രമം, ചൂഷണം. ചുരുക്കിപ്പറഞ്ഞാല്‍ ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’. പണ്ട്‌ അധികാരിക്ക്‌ വേണ്ടിയിരുന്നത്‌ കരബലവും ധനബലവുമായിരുന്നു. ഇന്നത്‌ ബുദ്ധിബലത്തിലേക്ക്‌ മാറിയിരിക്കുന്നു. ഇനിയുമത്‌ മനോബലത്തിലേക്കാണ്‌ രൂപാന്തരപ്പെടുന്നത്‌. ബുദ്ധിബലത്തിന്റെ (മുഷ്ക്ബലം) കാലം അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. മനഃശുദ്ധിയുടെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും കാലമാണ്‌ വരാനിരിക്കുന്നത്‌. ഭരണകൂടങ്ങളെല്ലാം തകര്‍ന്ന്‌ തരിപ്പണമാകണം (വര്‍ഗവര്‍ണ്ണ ചൂഷണ രഹിത സമൂഹം).

ഇന്നത്തെ ഭരണം, രണ്ടുശതമാനം ബുദ്ധിമാന്മാര്‍ ബാക്കിവരുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്നതാണ്‌. ഇത്തരം ചൂഷകരെ അധികാരത്തിലെത്തിക്കുന്ന ജനങ്ങളും ശിക്ഷാര്‍ഹരാണ്‌. ഈ പ്രവണത പ്രകൃതി നശിപ്പിക്കും. ഭൂകമ്പമായോ സുനാമിയായോ അഗ്നിപര്‍വതമായോ സൗരകൊടുങ്കാറ്റായോ ആഗോളതാപനമായോ മഹാമാരിയായോ അതിനുള്ള ശിക്ഷ പ്രകൃതി തന്നെ നല്‍കും. അതിനുള്ള കാലം വിദൂരമല്ല.

അധികാരം, അഹന്ത, ആഡംബരം, ക്ഷണികസുഖം (മദ്യം, മാംസം, മദിരാക്ഷി) എന്നിവയില്‍ ആസക്തരാണ്‌ ഇന്നത്തെ ഭരണാധികാരികളില്‍ ബഹുഭൂരിപക്ഷവും. ആസക്തികളെ അതിജീവിക്കാനോ ആത്മാവിനെ അറിയുവാനോ കഴിയാത്ത മന്ദബുദ്ധികള്‍. കണ്ണിന്‌ കാഴ്ച നഷ്ടപ്പെട്ടാലും, കാലുകള്‍ക്ക്‌ ശേഷി കുറഞ്ഞാലും കസേരകള്‍ക്കായി കടിപിടി കൂട്ടുന്നു. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പേരില്‍ അധികാരം കൈക്കലാക്കുവാന്‍ അക്ഷീണം പരിശ്രമിക്കുന്ന അധാര്‍മ്മികരാണിവര്‍. മദ്യ-മത്സ്യ-മാംസാദികള്‍ കഴിച്ച്‌ ശരീരത്തില്‍ എല്ലാവിധ രോഗങ്ങളെയും ആവാഹിച്ചുകൊണ്ട്‌ ആരോഗ്യപൂര്‍ണമായ ജനതയെക്കുറിച്ച്‌ സംസാരിക്കുന്നവരാണിവര്‍. ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ജനങ്ങളുടേതല്ല. ഇവരുടെ അഹന്തയുടേതു മാത്രമാണ്‌. ഇവര്‍ക്ക്‌ ഒരുതരത്തിലും ഈ പ്രകൃതിയേയും ഇതിലെ ജീവജാലങ്ങളേയും ഗുണപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയില്ല.

അധികാരത്തിന്റേയും പണത്തിന്റേയും പിന്‍ബലത്തില്‍ മനുഷ്യന്‍ മനുഷ്യനു നേരെ നടത്തുന്ന ഓരോ അധാര്‍മ്മിക പ്രവൃത്തികളോടും കരുണാപൂര്‍വ്വം കലഹിക്കുന്ന ആളുകളുടെ കൂട്ടായ്‌മയാണ്‌ ഇനി സമൂഹത്തിനു വേണ്ടത്‌. അവര്‍ നന്മാഭിമുഖമായി മാത്രം സഞ്ചരിക്കുകയും സ്വാഭാവികമായി തിന്‍മകള്‍ക്കെതിരാവുകയും ചെയ്യും. ഇവരാണ്‌ പുതുയുഗത്തിന്റെ യഥാര്‍ത്ഥ വഴികാട്ടികള്‍. വാക്കിനേക്കാള്‍ മൗനത്തെ ഇഷ്ടപ്പെടുന്നവരാണിവര്‍. അഹന്തയല്ല, ആത്മബോധ മാണ്‌ അവരെ നയിക്കുന്നത്‌. സസ്യഭുക്കുകളും സാധകരുമാണിവര്‍. പ്രകൃതിസ്നേഹവും പ്രകാശനിര്‍ഭരതയുമാണ്‌ ഇവരുടെ മുഖമുദ്ര. ഇവര്‍ ഒരു മതത്തിലും കേന്ദ്രീകരിക്കുന്നില്ല. ഇവര്‍ മാറ്റത്തിനായി നിലകൊള്ളുന്നു. അതാവട്ടെ സമ്പാദിക്കലിന്റെ വഴിയിലല്ല. വിനിമയം ചെയ്യലിന്റെ പാതയിലാണ്‌. ഇവര്‍ തുല്യതയ്‌ക്കായല്ല. എല്ലാ മനുഷ്യരുടെയും അതുല്യതയ്‌ക്കായി അക്ഷീണം പരിശ്രമിക്കുന്നു. ഒരു ഏകലോക സമൂഹം ഇവര്‍ സ്വപ്നം കാണുന്നു. ഇവര്‍ നീതിപൂര്‍വ്വകമായി മാത്രം മൊഴിയുകയും സ്വാഭാവികമായി അനീതിയോട്‌ കലഹത്തിലാവുകയും ചെയ്യുന്നു. സ്നേഹവും കാരുണ്യവും പരിശുദ്ധിയും ചേര്‍ന്ന ആത്മാവിനെ സംബന്ധിക്കുന്നതാണ്‌ ആത്മീയത. സൂര്യയോഗിലൂടെ അത്‌ വീണ്ടും പുനര്‍ജനിക്കും.

സൂര്യാജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.