Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കോര്‍പറേഷന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 05:49 pm IST
in Thrissur

തൃശൂര്‍: റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടും അത്‌ പ്രയോജനപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ വെള്ളക്കെട്ട്‌ നിവാരണപദ്ധതി നടപ്പാക്കാന്‍ കോര്‍പ്പറേഷനില്‍ നടപടി.

സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാതെ എ.ഡി.ബി. വായ്‌പയനുസരിച്ചുള്ള 29 കോടി രൂപയുടെ വെള്ളക്കെട്ട്‌ നിവാരണപദ്ധതി നടപ്പാക്കരുതെന്നായിരുന്നു കൗണ്‍സിലിന്റെ ആവര്‍ത്തിച്ചുള്ള തീരുമാനമെങ്കിലും അതിന്‌ കാലതാമസം വരുമെന്നും പദ്ധതി നഷ്ടപ്പെടുമെന്നുള്ള പേരില്‍ പദ്ധതി ഉടനെ നടപ്പാക്കാനാണ്‌ തീരുമാനം.

എന്നാല്‍ കോര്‍പ്പറേഷന്‍ നിലപാട്‌ അടിസ്ഥാനമില്ലാത്തതാണെന്ന്‌ സര്‍വ്വേ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും റീസര്‍വ്വേ പൂര്‍ത്തിയായിക്കഴിഞ്ഞതാണ്‌. ഇവിടെയെല്ലാം തോടുകളുടേയും കാനകളുടേയും അതിര്‍ത്തി നിര്‍ണയിച്ച്‌ സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്‌. ഇതനുസരിച്ച്‌ കയ്യേറ്റങ്ങള്‍ കയ്യോടെ ഒഴിവാക്കാവുന്നതാണെന്ന്‌ സര്‍വ്വേ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഈ ഭാഗങ്ങളില്‍ ഇനിയൊരു സര്‍വ്വേ കോര്‍പ്പറേഷന്‍ നടത്തേണ്ട ആവശ്യമില്ല.

തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 14 വില്ലേജുകളില്‍ നടത്തറ, ഒല്ലൂര്‍, മരത്താക്കര, എടക്കുന്നി, വില്‍വട്ടം, കുറ്റൂര്‍, പൂങ്കുന്നം വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായതാണ്‌. പെരിങ്ങാവ്‌ വില്ലേജിലും റീസര്‍വ്വേയുടെ ആദ്യഘട്ടം കഴിഞ്ഞ്‌ കയ്യേറ്റങ്ങള്‍ കണ്ടെത്തി അതിരുകള്‍ നിശ്ചയിച്ചതാണ്‌. തൃശൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്‌ വില്ലേജുകളാണ്‌ നഗരത്തില്‍ ഇനി കൂടുതലായി സര്‍വ്വേ നടത്തേണ്ടതുള്ളത്‌.

എ.ഡി.ബി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന തോടുകളുടേയും വലിയ കാനകളുടേയും സര്‍വ്വേ ബഹുഭൂരിഭാഗവും തീര്‍ന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍തന്നെ നഗരസഭയ്‌ക്ക്‌ കയ്യേറ്റങ്ങള്‍ ഒഴിവാക്കി എ.ഡി.ബി. പദ്ധതിയനുസരിച്ചുള്ള വെള്ളക്കെട്ട്‌ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന്‌ സര്‍വ്വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അവശേഷിക്കുന്ന സ്ഥലങ്ങളിലെ തോടുകളും കാനകളും മാത്രമായി സ്വകാര്യ ഏജന്‍സികളുടെകൂടി സഹകരണത്തോടെ താമസിയാതെതന്നെ സര്‍വ്വേ നടത്താനാകുമെന്നും ഇക്കാര്യത്തില്‍ ജില്ലാ കളക്ടറുടെ സഹായം കോര്‍പ്പറേഷന്‍ തേടുകയാണ്‌ വേണ്ടതെന്നും സര്‍വ്വേ അധികൃതര്‍ പറയുന്നു.

2005-ല്‍ അന്നത്തെ കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ്‌ മുന്‍കൈ എടുത്ത്‌ ജില്ലയിലെ സര്‍വ്വേയര്‍മാരെ മുഴുവന്‍ പ്രയോജനപ്പെടുത്തി ഒരു മാസം സര്‍വ്വേ നടത്തിയതാണെങ്കിലും കണ്ണംകുളങ്ങര, കൊക്കാല, ഗാന്ധിനഗര്‍ പ്രദേശങ്ങളിലേ പൂര്‍ത്തിയാക്കാനായുള്ളൂ. എങ്കിലും സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതോടൊപ്പംതന്നെ കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാര്‍ ജെ.സി.ബി. ഉപയോഗിച്ച്‌ കുറെയേറെ ഭാഗത്തെ കയ്യേറ്റങ്ങളും പൊളിച്ചു നീക്കിയിരുന്നു. വെള്ളക്കെട്ട്‌ ദുരിതത്തിനിരയാകുന്ന ജനങ്ങളുടെ വന്‍പിന്തുണയോടെയായിരുന്നു കയ്യേറ്റംനീക്കല്‍ നടന്നത്‌.

റവന്യൂ സര്‍വ്വേയര്‍മാരെവെച്ച്‌ മാത്രം സര്‍വ്വേ പൂര്‍ത്തിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ അന്ന്‌ സര്‍വ്വേ ടെണ്ടര്‍ ചെയ്ത്‌ നല്‍കിയതാണെങ്കിലും തെരഞ്ഞെടുപ്പുകാലം വന്നതോടെ കയ്യോടെ പൊളിച്ച്‌ നീക്കലുണ്ടായില്ല. തുടര്‍ന്ന്‌ വന്ന ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തുമില്ല. റീസര്‍വ്വേ പൂര്‍ത്തിയായ സ്ഥലങ്ങളിലെ കാനകളും തോടുകളും കയ്യേറ്റങ്ങള്‍ നീക്കിത്തന്നെ കോര്‍പ്പറേഷന്‌ എളുപ്പം പദ്ധതി നടപ്പാക്കാനാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
Entertainment

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Kerala

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.