Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്രവാദികള്‍ മടങ്ങി; സൊമാലി തലസ്ഥാനത്ത്‌ അഭയാര്‍ത്ഥികള്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2011, 09:31 pm IST
inWorld

മൊഗാദിഷു: തലസ്ഥാനത്തുനിന്ന്‌ മുസ്ലീം തീവ്രവാദികള്‍ മടങ്ങിയശേഷം ക്ഷാമവും അതിക്രമങ്ങളും മൂലം രാജ്യം വിട്ട ആയിരക്കണക്കിന്‌ സോമാലിയക്കാര്‍ തിരികെയെത്തി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ്‌ അവരുടെ തീവ്രവാദികളെ കഴിഞ്ഞയാഴ്ച അവസാനത്തോടെ പിന്‍വലിച്ചിരുന്നു. ഈ പിന്‍വാങ്ങല്‍മൂലം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടന്നുവരാനും സഹായങ്ങള്‍ പുനഃസ്ഥാപിക്കാനും കഴിഞ്ഞേക്കും. തീവ്രവാദികള്‍ വര്‍ഷങ്ങളായി ഇത്തരം സഹായങ്ങളെ ഉപരോധിക്കുകയായിരുന്നു. യുദ്ധത്തിന്റെ ഭീകരത പേറുന്ന തലസ്ഥാനത്തേക്ക്‌ അഭയാര്‍ത്ഥികളുടെ നീണ്ട നിര കാണാമായിരുന്നുവെന്നും പതിറ്റാണ്ടുകളായി അനുഭവപ്പെട്ടതില്‍ വച്ചേറ്റവും രൂക്ഷമായ വരള്‍ച്ചയാണ്‌ ഈ വര്‍ഷം അനുഭവപ്പെട്ടതെന്നും തദ്ദേശവാസികള്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
ഇപ്പോഴുള്ള ഭക്ഷ്യസാധനങ്ങളുടെ നീക്കിയിരിപ്പ്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു. സൊമാലിയയില്‍ 306 മില്ല്യണ്‍ പേരാണ്‌ പട്ടിണി കിടക്കുന്നതെന്നും തൊട്ടടുത്ത രാജ്യങ്ങളായ എത്യോപ്യയിലും ആഫ്രിക്കയിലും കൂടി 12 മില്ല്യണ്‍ ആളുകള്‍ പട്ടിണിയിലാണെന്നും ഐക്യരാഷ്‌ട്രസഭ അറിയിച്ചു. ബാക്കൂള്‍, ബേ എന്നീ പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിന്‌ പേര്‍ തലസ്ഥാനമായ മൊഗാദിഷുവിലേക്കുള്ള യാത്രയിലാണെന്ന്‌ ബട്ബടോ ക്യാമ്പിലെ അഭയാര്‍ത്ഥിയായ ഷെറിഫ്‌ ഇസാക്ക്‌ അറിയിച്ചു. മഴ പെയ്യുമോ എന്നെനിക്കറിയില്ല. പക്ഷേ അല്‍ഷബാബ്‌ ഇല്ലാതായാല്‍ സംഗതികള്‍ കുറെയേറെ പുരോഗമിച്ചേനെ. കൂടുതല്‍ സഹായവും ഭക്ഷണവും ജോലിയും ലഭിക്കുമായിരുന്നു, ഇസാക്ക്‌ തുടര്‍ന്നു. സൊമാലിയയിലെ പാശ്ചാത്യ സഹായമുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്‌ അല്‍ഷബാബ്‌ നടത്തിയിരുന്നത്‌. ഇതുമൂലം രാജ്യത്തെ ഭരണം ശിഥിലമായിത്തീര്‍ന്നു. 20 വര്‍ഷത്തിനുമുമ്പ്‌ മൊഹമ്മദ്‌ സിയാദ്‌ ബാറെയുടെ മരണത്തിനുശേഷം സൊമാലിയയില്‍ ഇന്നുവരെ കാര്യക്ഷമമായ ഒരു സര്‍ക്കാര്‍ നിലവില്‍ വന്നിട്ടില്ല. തീവ്രവാദികള്‍ പാശ്ചാത്യനാടുകളില്‍നിന്നുള്ള എല്ലാ സഹായങ്ങളും, സഹായങ്ങള്‍ ആശ്രിതതത്വം ഉണ്ടാക്കുമെന്ന കാഴ്ചപ്പാടോടെ തടയുകയായിരുന്നു. തീവ്രവാദികള്‍ക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സഹായമെത്തിക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുന്നില്ലെന്ന്‌ ഐക്യരാഷ്‌ട്രസഭയടക്കമുള്ള സഹായ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

രണ്ട്‌ മില്യണ്‍ വരുന്ന പട്ടിണിപ്പാവങ്ങള്‍ക്കാണ്‌ ഭക്ഷണം എത്തിക്കാന്‍ സാധിക്കാതിരുന്നത്‌. അല്‍ഷബാബിന്റെ പിന്‍വാങ്ങലിനുശേഷം ഐക്യരാഷ്‌ട്രസഭയുടെ മൂന്നു സഹായ ഹെലികോപ്റ്ററുകളില്‍ ഒന്ന്‌ തിങ്കളാഴ്ച മൊഗാദിഷുവില്‍ 31 ടണ്‍ താല്‍ക്കാലിക വസതികള്‍ നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പുതപ്പുകള്‍, വെള്ളം കുടിക്കാനുള്ള ക്യാനുകള്‍ ഇവയുമായി എത്തിയിരുന്നു. തങ്ങള്‍ക്ക്‌ പ്രതീക്ഷകള്‍ ഉണ്ടെന്ന്‌ പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇങ്ങനെ സഹായവുമായി വിമാനങ്ങള്‍ വന്നാല്‍ ജനങ്ങള്‍ മരണമടയില്ലെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോള്‍ നിലവില്‍ സാമഗ്രികളുടെ ശേഖരം കുറയുകയാണ്‌. ഭീകരവാദി സംഘടനയായ അല്‍ഷബാബ്‌ തങ്ങളുടെ പിന്‍മാറ്റം തന്ത്രപരമാണെന്നും വീണ്ടും തങ്ങള്‍ തിരിച്ചെത്തുമെന്നും അറിയിച്ചു.

ഇതിനിടെ മൊഗാദിഷുവിന്‌ 13 കിലോമീറ്റര്‍ തെക്ക്‌ ഒരു കാര്‍ ബോംബ്‌ സ്ഫോടനമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണെന്ന്‌ ആഫ്രിക്കന്‍ യൂണിയന്‍ സമാധാനസേനയുടെ വക്താവ്‌ അറിയിച്ചു.

മൊഗാദിഷുവിനെ ലക്ഷ്യമാക്കിയാണ്‌ കാര്‍ പോയിരുന്നത്‌. അല്‍ഷബാബ്‌ യുദ്ധം നിര്‍ത്തിയിട്ടില്ല. കൂടുതല്‍ സ്ഫോടനങ്ങള്‍ നടത്താന്‍ അവര്‍ ശ്രമിക്കുകയാണെങ്കിലും തങ്ങള്‍ ജാഗരൂകരാണ്‌, അദ്ദേഹം തുടര്‍ന്നു. തങ്ങള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന്‌ മൊഗാദിഷു നിവാസികള്‍ വെളിപ്പെടുത്തി. തലസ്ഥാനത്ത്‌ ബാക്കി വന്ന തീവ്രവാദികളും സര്‍ക്കാര്‍ സേനയും ഇപ്പോഴും ഏറ്റുമുട്ടലിലാണ്‌, അവര്‍ തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.