Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2011, 05:09 pm IST
inUncategorized

കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30തോടെ ആയിരുന്നു അന്ത്യം. ഹൃദയഘാതമാണ് മരണകാരണം. മരണ സമയം മക്കളായ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു.

സംസ്കാരം വൈകിട്ട്‌ ഏഴ് മണിക്ക് നടക്കും. രാജ്യത്തെ ഭാഗവത പണ്ഡിതന്മാരില്‍ മുന്‍നിരക്കാരനായിരുന്നു മള്ളിയൂര്‍. രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്‌താഹങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. ആയിരത്തിലധികം വേദികളില്‍ ഭാഗവത പരായണം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം ഭാഗവത ഹംസം എന്ന പേരിന് ഉടമയായി.

ഭാഗവത പണ്ഡിതന്‍ എന്നതിലുപരി ഹിന്ദുമതത്തിലെ ആത്മീയ ആചാര്യന്‍ എന്ന നിലയിലും മള്ളിയൂര്‍ പ്രശസ്തനാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ മള്ളിയൂരിന്റെ ഉപദേശങ്ങള്‍ക്കായി എത്തിയിരുന്നു. 2011 ജനുവരിയില്‍ നവതി ആഘോഷം ഗംഭീരമായി കൊണ്ടാടിയിരുന്നു.

ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനം 2004 ജനുവരിയില്‍ അന്തരിച്ചു. മക്കള്‍: പരമേശ്വരന്‍ നമ്പൂതിരി (ഇന്ദു), ആര്യാദേവി (അംബിക), പാര്‍വതീദേവി (സുമ), ദിവാകരന്‍ നമ്പൂതിരി. മരുമക്കള്‍: സതീദേവി എരണപ്പുറത്തുകാവ്‌ (പട്ടാമ്പി), ദാമോദരന്‍ നമ്പൂതിരി കാവുങ്കല്‍ മംഗലശ്ശേരി (മഞ്ചേരി), മോഹനന്‍ നമ്പൂതിരി വാഴുവേലില്‍ (പന്തളം).

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും പുത്രനായി 1921 ഫെബ്രുവരി രണ്ടിന്‌ ആയിരുന്നു മള്ളിയൂരിന്റെ ജനനം. കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും, ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാരകേന്ദ്രം ജന്മാഷ്‌ടമി പുരസ്കാരവും നല്‍കി മള്ളിയൂരിനെ ആദരിക്കുകയുണ്ടായി.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.