Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫായിയെ രക്ഷിക്കാന്‍ ഐഎസ്‌ഐ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2011, 11:28 pm IST
inUncategorized

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഗുലാം നബി ഫായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ഐക്കുവേണ്ടി കഴിഞ്ഞ ഇരുപത്‌ വര്‍ഷങ്ങളായി പണംകൊടുത്ത്‌ അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‌ യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അടുത്തിടെ ഫായിയെ അറസ്റ്റ്‌ ചെയ്തിരുന്നു. ഫായ്‌ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്‌.

ലോകം മുഴുവന്‍ ചാരന്മാരുള്ള ഐഎസ്‌ഐ ഇപ്പോള്‍ അമേരിക്കയിലെ 62 കാരനായ ഫായിയെ രക്ഷിക്കാന്‍ എന്തുവിലകൊടുത്തും ശ്രമിക്കുന്നുണ്ടെന്ന്‌ യുഎസ്‌ അസിസ്റ്റന്റ്‌ അറ്റോര്‍ണി ഗോര്‍ദന്‍ ക്രോംബര്‍ഗ്‌ പറഞ്ഞു. ഇരുപതുവര്‍ഷമായി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണ്‌ ഫായിയെന്ന്‌ അദ്ദേഹത്തിന്റെ അറസ്റ്റിനുശേഷം ലഭിച്ച പരാതികളും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഏജന്റിനെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ചുമതലയും ഐഎസ്‌ഐക്കുണ്ട്‌.അതിനുള്ള ശ്രമത്തിലാണവര്‍, ക്രോംബര്‍ഗ്‌ വ്യക്തമാക്കി.

കാശ്മീരി അമേരിക്കന്‍ കൗണ്‍സിലില്‍ (കെഎസി) എന്ന സംഘടനയുടെ മേധാവിയായ ഫായിക്ക്‌ ലണ്ടനിലും ബെല്‍ജിയത്തിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഇരുപത്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ദശലക്ഷക്കണക്കിന്‌ ഡോളറാണ്‌ സമ്പാദിച്ചത്‌. കുറ്റാരോപിതനായ സഹീര്‍ അഹമ്മദാണ്‌ ഐഎസ്‌ഐയുടെ പണം ഫായിക്ക്‌ കൈമാറിയിരുന്നത്‌. താന്‍ ഐഎസ്‌ഐയുടെ പണം കൈപ്പറ്റിയതായി ഫായ്‌ സമ്മതിച്ചിട്ടുണ്ട്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങളിലായി 35 തവണയാണ്‌ ഫായ്‌ വിദേശയാത്രകള്‍ നടത്തിയിട്ടുള്ളത്‌. യാത്ര അദ്ദേഹത്തിന്‌ ഹരമാണ്‌. എന്നാല്‍ കാശ്മീര്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്‌ മുതല്‍ അദ്ദേഹത്തിന്‌ യാത്ര ചെയ്യാന്‍ കഴിയാതെ വന്നതായും ക്രോംബര്‍ഗ്‌ അറിയിച്ചു. കാശ്മീരില്‍ അറസ്റ്റ്‌ ചെയ്യപ്പെടുമെന്ന്‌ ഉറപ്പായതോടെയാണ്‌ അദ്ദേഹം കാശ്മീരില്‍നിന്ന്‌ സൗദി അറേബ്യയിലേക്ക്‌ പലായനംചെയ്തതെന്ന്‌ ഫായ്‌ എഫ്ബിഐക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

ഫായ്‌ പാക്കിസ്ഥാനുമായി നടത്തിയിട്ടുള്ള സംഭാഷണങ്ങള്‍ യുഎസ്‌ സര്‍ക്കാര്‍ പരിശോധിക്കും. ഫായ്‌ എന്നും കള്ളത്തരത്തിലാണ്‌ ജീവിച്ചതെന്നും ക്രോംബര്‍ഗ്‌ വ്യക്തമാക്കുന്നു. രാജ്യത്തെ രാഷ്‌ട്രീയക്കാരുമായും കോണ്‍ഗ്രസ്‌ അംഗങ്ങളുമായും അദ്ദേഹം സംഭാഷണത്തില്‍ ഏര്‍പ്പെടാറുണ്ട്‌. ഒരു അമേരിക്കന്‍ സംഘടനയാണ്‌ പണം നല്‍കുന്നതെന്നാണ്‌ അദ്ദേഹം പറയാറുള്ളത്‌. കാശ്മീരി അമേരിക്കന്‍ സംഘടനയുടെ ഫണ്ട്‌ ഐഎസ്‌ഐയുടേതായിരുന്നുവെന്നത്‌ ലജ്ജാകരമാണെന്ന്‌ ഫായിയുടെ വാദം കേള്‍ക്കലിനിടെ ക്രോംബര്‍ഗ്‌ വ്യക്തമാക്കിയിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.