Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ഇറ്റലി ചോര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 10:45 pm IST
inUncategorized

മോസ്കോ: മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ നിര്‍ണായക പ്രതിരോധ വിവരങ്ങള്‍ ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ സംഭവം പുറത്തായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ രഹസ്യവിവരങ്ങളാണ്‌ ഇവര്‍ ചോര്‍ത്തിയത്‌.

റഷ്യയിലെ പ്രതിരോധ സ്ഥാപനങ്ങളുമായി ഇന്ത്യന്‍ എംബസി നടത്തിയ കത്തിടപാടുകളാണ്‌ ഇറ്റാലിയന്‍ സൈബര്‍ പോലീസ്‌ (നാഷണല്‍ ആന്റി ക്രൈം കമ്പ്യൂട്ടര്‍ സെന്‍ര്‍ ഫോര്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൊട്ടക്ഷന്‍ (സിഎന്‍എഐപിഐസി) ചോര്‍ത്തിക്കൊണ്ടിരുന്നതെന്ന്‌ റഷ്യന്‍ പത്രമായ ‘ഇസ്‌വെസ്തിയ’ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ വിവരങ്ങള്‍ അജ്ഞാത ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടതോടെയാണ്‌ സംഭവം വെളിച്ചത്തായത്‌. ഇതില്‍ ഇന്ത്യന്‍ എംബസിയുടെ വ്യോമവിഭാഗവും ഏവിയേസാവാസ്റ്റ്‌ എന്ന പ്രാദേശിക കമ്പനിയുമായി സൈനിക വിമാനത്തിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത്‌ സംബന്ധിച്ച കത്തിടപാടുകളും അടങ്ങിയിട്ടുണ്ട്‌. ഈ സ്ഥാപനവുമായി ഡെപ്യൂട്ടി എയര്‍ അറ്റാഷെ ഡി.എസ്‌. ഷെഖാവത്ത്‌ നടത്തിയ കത്തിടപാടുകളാണ്‌ പ്രധാനമായും ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയിരിക്കുന്നതെന്ന്‌ പത്രം പറയുന്നു. 15 ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസവും കത്തിന്റെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്‌ ഏവിയേസാവാസ്റ്റിന്റെ ഇന്ത്യയിലെ പ്രതിനിധി അതേദിവസം അയച്ച മറുപടിയും സിഎന്‍എഐപിഐസി ചോര്‍ത്തിയിട്ടുണ്ട്‌. വിമാന എഞ്ചിന്‍ നിര്‍മ്മാതാക്കളായ എന്‍പിഒ സാറ്റേണ്‍, ഇല്യൂഷിന്‍ എയര്‍ക്രാഫ്റ്റ്‌ എന്നിവര്‍ മോസ്കോയിലെ ഇന്ത്യന്‍ എംബസിയും ന്യൂദല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനവുമായി നടത്തിയ ആശയവിനിമയങ്ങളും ഇറ്റാലിയന്‍ സൈബര്‍ പോലീസിന്റെ പക്കലുണ്ട്‌. വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്‌ ഇന്ത്യക്കാരില്‍നിന്നാണെന്ന നിലപാടിലാണ്‌ ഏവിയേസാവാസ്റ്റ്‌ അധികൃതര്‍. ഇതെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലര്‍ നൂതന്‍ കപൂര്‍ മഹാവര്‍ വിസമ്മതിക്കുകയും ചെയ്തു.

2010-ല്‍ ചൈനീസ്‌ സൈബര്‍ ചാരന്മാരുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന്‌ മോസ്കോയിലെ ഇന്ത്യന്‍ എംബസി സൈബര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. മോസ്കോ, ലണ്ടന്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലുള്ള കമ്പ്യൂട്ടറുകളില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്‌ ചൈനയിലെ ചെങ്ങ്സു ആസ്ഥാനമായി പ്രവത്തിക്കുന്ന ഹാക്കര്‍മാരാണെന്ന്‌ യുഎസിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ മോണിറ്റര്‍ ആന്റ്‌ ഷാഡോ സര്‍വേഴ്സ്‌ ഫൗണ്ടേഷന്‍ കണ്ടെത്തിയിരുന്നു.

പ്രതിരോധ സഹകരണം സംബന്ധിച്ച്‌ ഇന്ത്യയും മോസ്കോയും കൈമാറുന്ന രഹസ്യവും നിര്‍ണായകവുമായ വിവരങ്ങള്‍ ചൈനയുടെ കൈകളില്‍ എത്തുന്നതില്‍ ഒരു വിഭാഗം റഷ്യന്‍ മാധ്യമങ്ങള്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തതാണ്‌. ചൈനയുടെ രണ്ട്‌ സൈബര്‍ അതിക്രമങ്ങള്‍ ഉണ്ടായതായി അന്ന്‌ മോസ്കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നെങ്കിലും രഹസ്യ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന നിലപാടാണ്‌ കൈക്കൊണ്ടിരുന്നത്‌. ഇത്തവണ റഷ്യയിലെ ഊര്‍ജ്ജരംഗത്തെ വമ്പന്മാരാണ്‌ സൈബര്‍ അക്രമികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്‌.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.