കുമരകം: ജലഗതാഗതവകുപ്പ് യാത്രാ ബോട്ടുകളിലും ടൂറിസ്റ്റുകള്‍ക്കായുള്ള ഹൗസ് ബോട്ടുകളിലും മോട്ടോര്‍ സ്പീഡ് ബോട്ടുകളിലും ലൈഫ് ജാക്കറ്റ് സമ്പ്രദായം നിര്‍ബ്ബന്ധമാക്കി. ഇതോടെ വേമ്പനാട്ടുകായല്‍ യാത്ര ഏറെ സുരക്ഷിതമായി. കുമരകം ബോട്ടു ദുരന്തത്തിനുശേഷം സ്റ്റേറ്റ് വാട്ടര്‍ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അപകടം ഒഴിവാക്കാന്‍ ബോട്ടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് വേണ്ടവിധത്തില്‍ പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ലൈഫ് ബോട്ടുകള്‍ക്കു പകരം ലൈഫ് ജാക്കറ്റുകള്‍ അപകടസമയത്ത് ഏറെ സുരക്ഷിതത്വം നല്‍കും. ബോട്ടപകടം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ലൈഫ് ബോട്ട് വെള്ളത്തിലിറക്കി അതില്‍ മൂന്നും നാലും പേര് പിചിച്ച് കിടന്ന് വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു. ലൈഫ് ബോട്ടുകളില്‍ പിടുത്തുമിടാന്‍ തുടങ്ങും. ഇത് ലൈഫ് ബോട്ടിന് താങ്ങാവുന്നതിലധികം ഭാരമാകുമ്പോള്‍ വെള്ളത്തില്‍ താഴ്ന്ന് അപകടം പിണയാന്‍ ഇടയാകും. ലൈഫ് ജാക്കറ്റ് ബോട്ടുകളില്‍ നിര്‍ബ്ബന്ധമാക്കിയതോടെ ഈ അപകടസാദ്ധ്യത കുറയും. ഒരു യാത്രക്കാരന് ഒരു ലൈഫ് ജാക്കറ്റ് എന്ന കണക്കിലാണ് ബോട്ടുകളില്‍ സജ്ജീകരണം. ഒരു ലൈഫ് ജാക്കറ്റ് ഒരാള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇതും ബോട്ടുയാത്രയില്‍ അപകടമുണ്ടായാല്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് സഹായകമാകും. കുമരകം-മുഹമ്മ റൂട്ടിലെ ജാക്കറ്റ് സജ്ജീകരണം കഴിഞ്ഞദിവസം ജലഗതാഗതവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: