Saturday, September 30, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Local News Kannur

ബാലഗോകുലം സംസ്ഥാന സമ്മേളനം സമാപിച്ചു കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണം: കാനായി കുഞ്ഞിരാമന്‍

Janmabhumi Online by Janmabhumi Online
Jul 10, 2011, 10:27 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

സ്വന്തം ലേഖകന്‍കണ്ണൂറ്‍: കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനക്ക്‌ അനുയോജ്യമായ പഠനം നടത്താന്‍ അവരെ അനുവദിക്കണമെന്നും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച ശക്തികളായ ബാലികാ-ബാലന്‍മാരാണ്‌ നാടിണ്റ്റെ സമ്പത്ത്‌. ഇവരെ തെറ്റായ ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ വഴിയാധാരമാക്കാന്‍ പാടില്ല. പുതിയ തലമുറയില്‍പ്പെട്ട ഇവരെ വേണ്ടപോലെ വളര്‍ത്തിയാല്‍ ഭാവിയില്‍ രാജ്യപുരോഗതി സുനിശ്ചിതമാണ്‌. ഇവരെ കര്‍മ്മയോഗിയാകാന്‍ പഠിപ്പിക്കണം. അതുവഴി നമ്മുടെ നാടിണ്റ്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ശുഭപ്രതീക്ഷയാണ്‌ ഏറ്റവും വലിയ ശക്തി. അനുകൂലമായ ഊര്‍ജ്ജം നമുക്ക്‌ വേണം. ശുദ്ധീകരണ പ്രക്രിയയാണ്‌ മഹാത്മാക്കള്‍ പഠിപ്പിച്ചു തന്നിട്ടുള്ളത്‌. ഇതിന്‌ കുട്ടികളെ സജ്ജമാക്കണം. ആ ദൗത്യമാണ്‌ ബാലഗോകുലം ഏറ്റെടുത്തിരിക്കുന്നത്‌. മാതൃകാസമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഗോകുലം തയ്യാറാവണം. രാഷ്‌ട്രീയക്കാര്‍ ഏത്രകാലം ഭരിച്ചാലും നാടു നന്നാകില്ലെന്നും കാരണം ഇവര്‍ക്കും മതപരിവര്‍ത്തനവാദികള്‍ക്കും നാട്ടില്‍ ദാരിദ്യ്രം നിലനില്‍ക്കേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനസ്സ്‌ നന്നായാല്‍ മനുഷ്യന്‍ നന്നാകും. പകല്‍ മാന്യരെ സൂക്ഷിക്കണം. മലയാളികള്‍ വികലമായ മനസ്സിണ്റ്റെ ഉടമകളായി മാറുന്ന പ്രവണത കൂടിവരുന്നതായും കാനായി പറഞ്ഞു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദാചാരമൂല്യങ്ങള്‍ വിദ്യാഭ്യാസ പാഠമേഖലയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ്‌ അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന്‌ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ കണ്ണൂറ്‍ മാതാ അമൃതാനന്ദമയീ മഠം അധിപതി സ്വാമി അമൃതകൃപാനന്ദപുരി പറഞ്ഞു. ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പൊതുകാര്യദര്‍ശി വി.ഹരികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിച്ചു. ൫൧ കുട്ടികള്‍ ചേര്‍ന്ന്‌ ആലപിച്ച ശ്രീമദ്‌ ഭഗവത്ഗീതാലാപനത്തോടെയാണ്‌ ഉദ്ഘാടനച്ചടങ്ങ്‌ ആരംഭിച്ചത്‌. സ്വാഗതസംഘം അധ്യക്ഷന്‍ സി.വി.രവീന്ദ്രനാഥ്‌ സ്വാഗതവും സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.വിജയരാഘവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ബാലഗോകുലം പുറത്തിറക്കിയ ൧൫൧ കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച തെളീനീര്‌ എന്ന ഗ്രന്ഥത്തിണ്റ്റെ പ്രകാശനം കാനായി കുഞ്ഞിരാമന്‍ ദേശീയ ബാലശ്രീ അവാര്‍ഡ്‌ നേടിയ ഹര്‍ഷിതക്ക്‌ നല്‍കി നിര്‍വഹിച്ചു. ഡോ.കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂറ്‍ ആമുഖഭാഷണം നടത്തി. പുസ്തകത്തിലെ കഥ, കവിത തുടങ്ങി വിവിധ രചനകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിവിധ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. പ്രശസ്ത കവി എന്‍.എന്‍.കക്കാടിണ്റ്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഏടപ്പാളിലെ വിദ്യാര്‍ത്ഥിനിയായ അഭിരാമിക്ക്‌ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ നല്‍കി. കക്കാടിണ്റ്റെ മകന്‍ ശ്യാം കക്കാടും ചടങ്ങില്‍ സംബന്ധിച്ചു. എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ ഡോ.രൈരു ഗോപാല്‍, പണ്ഡിതരത്നം ദാമോദരപ്പണിക്കര്‍, പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍, പയ്യന്നൂറ്‍ കൃഷ്ണമണിമാരാര്‍, പ്രദീപ്‌ പെരുവണ്ണാന്‍, കോട്ടാത്ത്‌ പ്രകാശന്‍ എന്നിവരെ ആര്‍എസ്‌എസ്‌ സഹപ്രാന്ത സംഘചാലക്‌ അഡ്വ.കെ.കെ.ബാലറാം, വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍ എന്നിവര്‍ പൊന്നാടയണിയിച്ച്‌ ഉപഹാരം നല്‍കി ആദരിച്ചു. ബാലഗോകുലം ജില്ലാ രക്ഷാധികാരി സി.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ എം.അജയകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി.ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ നടന്ന പ്രതിനിധി സഭയില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് മന്ത്രി എം ബി രാജേഷ് ഇറങ്ങിപ്പോയി
Kerala

കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് മന്ത്രി എം ബി രാജേഷ് ഇറങ്ങിപ്പോയി

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഭൂമി ഏറ്റെടുക്കുന്നത് ഇഴയുന്നു
Alappuzha

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഭൂമി ഏറ്റെടുക്കുന്നത് ഇഴയുന്നു

മന്ത്രി എം.എം. മണിയുടെ തലയോട്ടിക്കുള്ളിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി
Social Trend

എംഎം മണിയുടെ പേപിടിച്ച ജ്വൽപ്പനങ്ങൾ.;കേരളം കണ്ട ഏറ്റവും വലിയ അശ്ലീലവും അപമാനവും

അരുവിപ്പുറം ക്ഷേത്ര വളപ്പിലെ മണ്ണ സ്വാമി സാന്ദ്രാനന്ദയില്‍ നിന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് ഏറ്റുവാങ്ങി
Kerala

അരുവിപ്പുറം ക്ഷേത്ര വളപ്പിലെ മണ്ണ സ്വാമി സാന്ദ്രാനന്ദയില്‍ നിന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് ഏറ്റുവാങ്ങി

ഐസിആര്‍ടി ഇന്ത്യയുടെ ഗോള്‍ഡ് പുരസ്കാരം ഉത്തരവാദിത്ത ടൂറിസം മിഷന്
Kerala

ഐസിആര്‍ടി ഇന്ത്യയുടെ ഗോള്‍ഡ് പുരസ്കാരം ഉത്തരവാദിത്ത ടൂറിസം മിഷന്

പുതിയ വാര്‍ത്തകള്‍

ജര്‍മ്മന്‍ ഭാഷാ പരീക്ഷയുടെ പേരില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത് അഞ്ച് കോടിയോളം; പൊലീസുകാരന്റെ ഭാര്യയും പെട്ടു

ജര്‍മ്മന്‍ ഭാഷാ പരീക്ഷയുടെ പേരില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത് അഞ്ച് കോടിയോളം; പൊലീസുകാരന്റെ ഭാര്യയും പെട്ടു

വികസന പ്രയാണത്തില്‍ സമൂഹത്തിലെ ഒരു വിഭാഗവും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കും: അമിത് ഷാ

വികസന പ്രയാണത്തില്‍ സമൂഹത്തിലെ ഒരു വിഭാഗവും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കും: അമിത് ഷാ

ഖാലിസ്ഥാന്‍ പ്രശ്‌നം വീണ്ടും ഉയരാന്‍ കാരണം തീവ്രവാദികളോടുമുള്ള കാനഡയുടെ മൃദുസമീപനം; എസ് .ജയശങ്കര്‍

ഖാലിസ്ഥാന്‍ പ്രശ്‌നം വീണ്ടും ഉയരാന്‍ കാരണം തീവ്രവാദികളോടുമുള്ള കാനഡയുടെ മൃദുസമീപനം; എസ് .ജയശങ്കര്‍

പ്രമുഖ ക്രിക്കറ്ററുമായി പൂജ ഹെഗ്‌ഡെയുടെ പ്രണയത്തിലോ? വിവാഹം ഉടനെന്ന്

പ്രമുഖ ക്രിക്കറ്ററുമായി പൂജ ഹെഗ്‌ഡെയുടെ പ്രണയത്തിലോ? വിവാഹം ഉടനെന്ന്

സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ളതാണെന്ന ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ളതാണെന്ന ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist