കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 16640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി. 2080 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 13.63 ഡോളര്‍ വര്‍ധനയോടെ 1543.83 ഡോളര്‍ നിരക്കിലാണ് സ്വര്ണവില്പന ഇന്നലെ അവസാനിച്ചത്.
അമേരിക്കയിലെ തൊഴില്‍ മേഖല തളരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആഗോളവിപണിയില്‍ സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കിയതായി കരുതുന്നു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനം വര്‍ധിച്ച് 9.2 ശതമാനത്തിലെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: