Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതും ഭഗവാന്റേതും: ജസ്റ്റിസ്‌ രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:30 pm IST
in Uncategorized

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അഞ്ച്‌ നിലവറ തുറന്നപ്പോള്‍ കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതെന്ന്‌ സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ അംഗം ജസ്റ്റിസ്‌ സി.എസ്‌.രാജന്‍. ഏഷ്യാനെറ്റ്‌ അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന്‌ ലഭിച്ചത്‌ നിധിയല്ല. നിധിയെന്നാല്‍ ആരും അറിയാതെ കിടക്കുന്നത്‌ കണ്ടെത്തുന്നതാണ്‌. ഇത്‌ അങ്ങനെയല്ല. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ഭഗവാന്‌ സമര്‍പ്പിച്ചതാണ്‌. എല്ലാം തിരുവാഭരണങ്ങളും കാണിക്കകളുമാണ്‌. പതിനെട്ട്‌ അടി നീളമുള്ളതാണ്‌ മാലകള്‍. അനന്തപത്മനാഭന്‍ കിടക്കുന്നത്‌ ഇത്രയും നീളത്തിലാണ്‌.

മൂന്നുവാതിലില്‍കൂടി നോക്കിയാലെ ഭഗവാനെ പൂര്‍ണമായും കാണാനാകൂ. ആയിരക്കണക്കിന്‌ വര്‍ഷമായി തുടരുന്ന ഓരോ ആചാരാനുഷ്ഠാനങ്ങള്‍ക്കും കാണിക്ക സമര്‍പ്പിക്കും. കാലാകാലങ്ങളായി കാഴ്ചവച്ചത്‌ അറിയാത്ത സ്വത്തല്ല. നിധിയാണെങ്കില്‍ സര്‍ക്കാരിന്‌ മുതല്‍കൂട്ടാന്‍ നിയമമുണ്ട്‌. ഇത്‌ ആര്‍ക്കും ഏറ്റെടുക്കാനാവില്ല. സ്വര്‍ണാഭരണങ്ങളും നവരത്നങ്ങളുമെല്ലാം വിലമതിക്കാന്‍ കഴിയാത്തതാണ്‌. വിലനിര്‍ണയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വില ഊഹാപോഹങ്ങളാണ്‌. വില ഇപ്പോള്‍ പറയുന്നതാകാം. അതില്‍ കൂടുതലുമാകാം. പൗരാണിക സ്വത്താണിത്‌. അവിടെ കണ്ടതെല്ലാം 45 കാരറ്റ്‌ സ്വര്‍ണങ്ങളാണ്‌.
വിപണിയിലുള്ള ഏറ്റവും കൂടുതല്‍ 22 കാരറ്റ്‌ ആണ്‌. എത്രകാലം കിടന്നാലും 45 കാരറ്റിന്റെ നിറം മങ്ങില്ല. വിലയും കണക്കുകൂട്ടാനാവില്ല. വെള്ളി വെളിച്ചം തട്ടിയാല്‍ കറുത്തുപോകും. നവരത്നങ്ങളും മറ്റും ബല്‍ജിയത്തില്‍ നിന്നും കൊണ്ടുവന്നതാണെന്ന വാര്‍ത്തകള്‍ പിശകാണ്‌. ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള രത്നങ്ങളാണ്‌. ഇവ മുറിച്ചെടുത്തതിന്റെ പേരാണ്‌ ‘ബല്‍ജിയം കട്ട്‌’ എന്നത്‌. വിദഗ്ദരും പുരാവസ്തു ഡയറക്ടരും വിദഗ്ധ ഉദ്യോഗസ്ഥരും ഇത്‌ സ്ഥിരീകരിച്ചതാണ്‌. ഏറ്റവും കൂടുതല്‍ മൂല്യമുള്ള സാധനങ്ങള്‍ ലഭിച്ച ‘എ’ അറ നാല്‌ കരിങ്കല്ലുകള്‍ നീക്കിയശേഷമാണ്‌ തുറന്നത്‌. പടിക്കെട്ടിറങ്ങി ചെറിയ അറയില്‍ ഇറങ്ങിനോക്കിയപ്പോഴാണ്‌ വിസ്മയം സൃഷ്ടിച്ചത്‌. രണ്ട്‌ മൂന്ന്‌ തട്ടുകളിലായി നിരത്തിവച്ച രീതിയിലായിരുന്നു. തങ്കഅങ്കിയാകട്ടെ കയറുമ്പോള്‍ തന്നെ കാണാനായി.
ഭരണിയിലും പെട്ടികളിലും സൂക്ഷിച്ചിരുന്ന മറ്റ്‌ വസ്തുക്കള്‍ ഇപ്പോള്‍ ട്രങ്ക്പെട്ടിയില്‍ നമ്പറിട്ട്‌ അടുക്കിവച്ചിരിക്കുകയാണ്‌. പെട്ടിക്ക്‌ പുറത്തും അകത്തും നമ്പറും ലിസ്റ്റും പതിച്ചിട്ടുണ്ട്‌. ഇനി പരിശോധിക്കാന്‍ എളുപ്പമാണ്‌. ഉടമസ്ഥാവകാശം ആര്‍ക്കെന്ന്‌ പറയേണ്ടത്‌ സുപ്രീംകോടതിയാണ്‌. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്‌ സമര്‍പ്പിച്ചതാണ്‌. രാജാക്കന്മാര്‍ ഒന്നും എടുക്കാറില്ല. കോടതി നേരത്തെ പറഞ്ഞത്‌ തന്നെ കൊട്ടാരത്തിന്‌ ക്ഷേത്രം നല്‍കണമെന്നല്ല. തമ്പുരാന്‍, സര്‍ക്കാരിന്റെ പ്രതിനിധി, രണ്ട്‌ ഭക്തജന പ്രതിനിധി അടങ്ങിയ ട്രസ്റ്റിന്‍ ഏല്‍പ്പിക്കണമെന്നാണ്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇനി തമിഴകത്തിന്റെ ജനനായകന്‍; വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

ഈ ആദരം ത്യാഗപരമ്പരയ്‌ക്ക്

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

“മാതൃദിനത്തിൽ എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു, ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്,” : നടൻ വിജയ്‌യുടെ അമ്മ ശോഭ

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയെ നിയമിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു; സത്യപ്രതിജ്ഞ മെയ് 13ന്

വിജയുടെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാൻ തൃഷയെത്തി, വീഡിയോ വൈറൽ

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

കഥ: മായുന്ന പുഞ്ചിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.