Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വത്ത്‌ കണക്ക്‌ വെളിപ്പെടുത്തുന്നതിനെതിരെ രാജകുടുംബം; ക്ഷേത്രം കമാണ്ടോ സുരക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:28 pm IST
in Uncategorized

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും രാജകുടുംബം ഉന്നയിച്ചിട്ടുണ്ട്‌. മൂലംതിരുന്നാള്‍ രാമവര്‍മ്മ നല്‍കിയ ഹര്‍ജി ഇന്ന്‌ സുപ്രീംകോടതി പരിഗണിക്കും.

ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെ‍ന്‍റ സുരക്ഷാചുമതല കമാണ്ടോകള്‍ ഏറ്റെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ്‌ തോക്കേന്തിയ ‘കരിമ്പൂച്ചകളു’ടെ സേവനം ക്ഷേത്രത്തിന്‌ ചുറ്റും ഏര്‍പ്പെടുത്തിയത്‌. കേരളാ പോലീസിലെ പരിശീലനം സിദ്ധിച്ച കമാണ്ടോകളെയാണ്‌ ക്ഷേത്രത്തിെ‍ന്‍റ താല്‍ക്കാലിക സുരക്ഷക്കായി വിനിയോഗിച്ചിട്ടുള്ളതെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളാ പോലീസിലെ 24 കമാണ്ടോകളും ദ്രുതകര്‍മസേനയിലെ 15 പേരെയുമാണ്‌ സുരക്ഷാ ചുമതലക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇവര്‍ 24 മണിക്കൂറും ക്ഷേത്രത്തിന്റെ സുരക്ഷക്കായി പ്രവര്‍ത്തിക്കും. താല്‍ക്കാലിക സംവിധാനം എന്ന നിലക്കാണ്‌ ബ്ലാക്ക്‌ കാറ്റ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്‌. ക്ഷേത്രത്തിനുള്ളിലും സമീപത്തുമായി നടപ്പാക്കേണ്ട സ്ഥിരം സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആഭ്യന്തരസെക്രട്ടറി കെ. ജയകുമാര്‍ മുഖേന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സുപ്രീംകോടതിയുടെയും ക്ഷേത്ര-രാജ കുടുംബത്തിെ‍ന്‍റയും അനുമതിതേടിയ ശേഷം സ്ഥിരം സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ക്ഷേത്രത്തിെ‍ന്‍റ പുറത്തുള്ള സുരക്ഷാചുമതലകളാണ്‌ കമാണ്ടോകളെ ഏല്‍പ്പിച്ചിട്ടുള്ളത്‌. അതിന്‌ പുറമെ ക്ഷേത്രത്തിനുള്ളില്‍ മഫ്തിപോലീസിെ‍ന്‍റ സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. അതിന്‍പുറമെ 24 മണിക്കൂറും പോലീസ്‌ പട്രോളിംഗ്‌ഏര്‍പ്പെടുത്തുകയും ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. ക്ഷേത്രത്തിന്‌ സമീപമുള്ള മതിലകം കെട്ടിടത്തിലേക്ക്‌ കണ്‍ട്രോള്‍ റൂം മാറ്റുമെന്നാണറിയുന്നത്‌.

ഒരുലക്ഷം കോടിയോളം വിലമതിക്കുന്ന അപൂര്‍വ സമ്പത്ത്‌ കണ്ടെത്തിയ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കഴിഞ്ഞ ഒരാഴ്ച നീണ്ട പരിശോധനയില്‍ അഞ്ച്‌അറകളാണ്‌ പരിശോധിച്ചത്‌. ബി അറയുടെ പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്ന്‌ തീരുമാനിക്കും. ക്ഷേത്രാരാധനയെ ബാധിക്കാത്ത നിലയിലായിരിക്കും ഈപരിശോധന നടക്കുകയെന്ന്‌ അധികൃതര്‍ പറഞ്ഞു.

ഇതിനിടെ, ക്ഷേത്രത്തിലെ ആറ്‌ നിലവറകള്‍ തുറന്ന്‌ പരിശോധന നടത്തുന്നതിലേക്കായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗമായ റിട്ട. ജസ്റ്റിസ്‌ സി.എസ്‌. രാജന്‍ പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതു വിവാദമാകുന്നു. വളരെ രഹസ്യ സ്വഭാവത്തോടെ പരിശോധന പൂര്‍ത്തിയാക്കി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. അതിെ‍ന്‍റ അടിസ്ഥാനത്തില്‍ സമിതിയിലെ ഒരംഗമായ റിട്ട. ജസ്റ്റിസ്‌ എം.എന്‍. കൃഷ്ണന്‍ മാധ്യമങ്ങളോട്‌ സംസാരിക്കാന്‍ കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ്സി.എസ്‌.രാജന്‍ പരിശോധന നടന്ന അറകളുടെ വിശദാംശങ്ങളും കണ്ടെത്തിയ സാധനങ്ങളെ വര്‍ണിക്കുകയുമൊക്കെ ചെയ്തതാണ്‌ പുതിയ വിവാദത്തിന്‌ വഴിവച്ചിട്ടുള്ളത്‌.

നിരീക്ഷകെ‍ന്‍റ നടപടിയെ ചോദ്യം ചെയ്ത്‌ കോടതിയെ സമീപിക്കുമെന്ന്‌ ഹര്‍ജിക്കാരനായ ടി.പി.സുന്ദര്‍രാജന്‍ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ തന്നെ ക്ഷേത്രത്തിെ‍ന്‍റ സമ്പത്ത്‌ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നതില്‍ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവരും ഈ വിഷയം ഏറ്റെടുത്തുരംഗത്തെത്തിയിരിക്കുകയാണ്‌. നിലവറകളുടെ സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സി.എസ്‌. രാജന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയെന്നും ഇത്‌ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

-സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.