Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട്‌ സിറ്റി മാറ്റമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2011, 11:00 pm IST
inKerala

തിരുവനന്തപുരം: സ്മാര്‍ട്ട്‌ സിറ്റി പദ്ധതി സംബന്ധിച്ച്‌ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ മാറ്റം വരുത്തില്ല. നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സെസ്‌ നിയമത്തില്‍ നിന്നുകൊണ്ടാകും സ്മാര്‍ട്ട്‌ സിറ്റി നടപ്പാക്കുക. ഒക്ടോബര്‍ 31നു മുമ്പ്‌ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടും. 2012 ഒക്ടോബര്‍ 31നു മുമ്പ്‌ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടീകോം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ നയംമൂലം അഞ്ച്‌ വര്‍ഷം നഷ്ടമായി. എല്‍ഡിഎഫിന്റെ തെറ്റായ നയം യുഡിഎഫ്‌ പിന്തുടരില്ല. കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാല്‍ ഇനിയും പദ്ധതി നടപ്പാക്കുന്നതിനു കാലതാമസം ഉണ്ടാകുമെന്നും ടീകോം പ്രതിനിധികള്‍ അറിയിച്ചു. കരാര്‍ പുതുക്കി കാലതാമസം വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പത്തു ദിവസത്തിനകം ടീകോം അപേക്ഷ നല്‍കും. അപേക്ഷ ലഭിച്ച്‌ 15 ദിവസത്തിനകം വിജ്ഞാപനം ഇറക്കും.

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഉടന്‍ തുടങ്ങും. പദ്ധതി പ്രദേശം 250 ഏക്കറാക്കും. കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി കൂടി നല്‍കും. പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയാക്കും. സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ നെടുമ്പാശേരിയിലേക്കു നീട്ടും. മെട്രോ റെയില്‍ പദ്ധതി പേട്ടയില്‍ നിന്ന്‌ ഇരുമ്പനം വഴി സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തേക്ക്‌ നീട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത്‌ കേന്ദ്രനിയമത്തിന്‌ വിരുദ്ധമായ ചില ഉറപ്പുകള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നെന്നും എന്നാല്‍ വിജ്ഞാപനം ഇറങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്രയുടെ നാല്‌ ഏക്കര്‍ കൂടി ടീകോമിന്‌ നല്‍കും. യുഡിഎഫ്‌ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ തന്നെയായിരുന്നു നല്ലതെന്നും മള്‍ട്ടി പര്‍പ്പസ്‌ സര്‍വീസ്‌ സെസ്‌ എന്ന വിഭാഗത്തിലേക്ക്‌ ഉള്‍പ്പെടുത്താനാണ്‌ നാല്‌ ഏക്കര്‍ കൂടി നല്‍കി 250 ഏക്കര്‍ സ്ഥലം ടീകോമിന്‌ അനുവദിക്കുന്നത്‌ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട്‌ സിറ്റി പദ്ധതി ചെയര്‍മാനായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സെക്രട്ടറിയായി ടി. ബാലകൃഷ്ണനേയും ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പേട്രണായും മന്ത്രി കെ. ബാബു, വ്യവസായി എം.എ. യൂസഫലി എന്നിവരെ പ്രത്യേക പ്രതിനിധികളായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി പ്രദേശം ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്‌ ആയി നോട്ടിഫൈ ചെയ്യും. മെട്രോ റെയില്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്തേക്ക്‌ കൂടി നീട്ടും. തുറമുഖവിമാനത്താവള റോഡ്‌ തെക്കോട്ട്‌ നീട്ടി കൊച്ചിമധുര ഹൈവേയിലെ തൃപ്പൂണിത്തുറ റോഡുമായി ബന്ധിപ്പിക്കുക തുടങ്ങി ചില നിര്‍ദേശങ്ങള്‍ കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ വിശദമായി ഈ മാസം 25 ന്‌ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ്‌ ആദ്യഘട്ട കെട്ടിടം പൂര്‍ത്തിയാക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ബാബു, ടീകോം പ്രതിനിധികള്‍, എം.എ. യൂസഫലി, ടി.ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.