Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പത്തിന്റെ കസ്റ്റഡി മരണം: നാല്‌ പോലീസുകാര്‍ക്കെതിരെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 09:59 am IST
in Kerala

കൊച്ചി: പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഡിവൈഎസ്പിയും രണ്ട്‌ എസ്‌ഐയും ഒരു കോണ്‍സ്റ്റബിളും ഒരു കരാറുകാരനുമടക്കം അഞ്ചുപേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

എറണാകുളം സിജെഎം കോടതിയിലാണ്‌ കുറ്റപത്രം നല്‍കിയത്‌. പാലക്കാട്‌ ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷന്‍ എസ്‌ഐമാരായ പി.വി. രമേഷ്‌, ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ എ.പി. ശ്യാമപ്രസാദ്‌, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്‍, കരാറുകാരനായ പാലക്കാട്‌ കടവങ്കോട്‌ ഐടിഐ ഹൗസിങ്‌ കോളനിയിലെ ബിനു ഇട്ടൂപ്പ്‌ എന്നിവരാണ്‌ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. പി.വി. രമേഷ്‌, ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, ശ്യാമപ്രസാദ്‌ എന്നിവര്‍ക്കെതിരെയാണ്‌ കൊലക്കുറ്റമുള്ളത്‌. കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലിലാക്കല്‍, വ്യാജരേഖ ചമയ്‌ക്കല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ എല്ലാ പ്രതികള്‍ക്കു മേലും ചുമത്തിയിട്ടുണ്ട്‌. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ്‌ അഞ്ചാം പ്രതി ബിനു ഇട്ടൂപ്പിന്റെ പേരിലുള്ളത്‌.

പ്രതികള്‍ നടത്തിയ അഞ്ചു മണിക്കൂറോളം നീണ്ട ക്രൂരമായ പീഡനത്തിനൊടുവിലാണ്‌ സമ്പത്ത്‌ കൊല്ലപ്പെട്ടതെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. മെയ്‌ 17 മുതല്‍ പോലീസുകാരായ പ്രതികള്‍ സസ്പെന്‍ഷനിലാണ്‌. ഷീലയെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രണ്ട്‌ മൊബെയില്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. ഇതിലൊന്ന്‌ കനകരാജ്‌ ഉപയോഗിച്ചതാണ്‌ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്‌. തുടര്‍ന്ന്‌ ദേശമംഗലത്തുവച്ച്‌ കനകരാജിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ കൗണ്ടര്‍പാളയത്തില്‍നിന്ന്‌ മണികണ്ഠന്‍, സമ്പത്ത്‌ എന്നിവരെ പിടികൂടിയെങ്കിലും പോലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയില്ല. കോയമ്പത്തൂരില്‍ കമ്മീഷണറുടെ ഓഫീസില്‍ പ്രതികളെ എത്തിച്ചപ്പോള്‍ പാലക്കാട്‌ എസ്പി വിജയ്‌ സാക്കറെയും ഉണ്ടായിരുന്നുവെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. തുടര്‍ന്ന്‌ ഐജി മുഹമ്മദ്‌ യാസിന്‍, ഡിവൈഎസ്പി രാമചന്ദ്രന്‍, സിഐ വിപിന്‍ദാസ്‌ എന്നിവര്‍ പല സമയങ്ങളിലായെത്തി. പിന്നീട്‌ മുഹമ്മദ്‌ യാസിന്‍ ഷീലയുടെ അമ്മ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലേക്കു പോയി. തെളിവെടുപ്പിനുശേഷം മണികണ്ഠന്‍, സമ്പത്ത്‌ എന്നിവരെ കുറ്റം സമ്മതിപ്പിക്കാനായി കേരളാ പോലീസിന്‌ വിട്ടുകൊടുത്തു. കോയമ്പത്തൂരില്‍നിന്ന്‌ പാലക്കാട്ടേക്കുള്ള യാത്രാമധ്യേ സിഐ വിപിന്‍ദാസ്‌ ഹേമാംബിക നഗര്‍ സിഐയോട്‌ പ്രതികളെ ചോദ്യം ചെയ്യാനായി രഹസ്യസങ്കേതം ഒരുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ മലമ്പുഴ ഡാമിനടുത്തുള്ള റിവര്‍ സൈഡ്‌ കോട്ടേജിലെ താഴത്തെ നിലയില്‍ രണ്ട്‌ മുറികള്‍ ബുക്ക്‌ ചെയ്തു. അവിടെയെത്തിയാണ്‌ സമ്പത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു.

നേരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഐപിഎസുകാരായ മുഹമ്മദ്‌ യാസിന്‍, വിജയ്‌ സാക്കറെ, സിഐ വിപിന്‍ ദാസ്‌ എന്നിവരെ കുറ്റപത്രത്തില്‍ പ്രതികളാക്കിയിട്ടില്ല. കേസില്‍ നേരത്തെ എട്ടുപേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.