നാട്ടുകാരുടെ മുന്നറിയിപ്പ് വനം വകുപ്പധികൃതര്‍ അവഗണിച്ചു, നാരായണന് ജീവന്‍ നഷ്ടമായി
കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ക്ലാര്‍ക്കും
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ ഇരിട്ടി ഉള്‍പ്പെടെ മലയോരത്തെ നാലു പ്രധാന പാലങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിലായി.
ചെറുവത്തൂരില്‍ നിന്ന് കാല്‍നടയായി നാലോളം പോലിസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ പിന്നിട്ടാണ് സംഘം ചെറുകുന്നിലെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ രാത്രിയില്‍ ആറ് പേരടങ്ങുന്ന സംഘത്തേ കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.
കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തീരുമാനമായത്.
കണ്ണൂരില്‍ കോറോണ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടിയുമായി നീങ്ങുമ്പോള്‍ നിയമ ലംഘനം നടത്തി സിപിഎം നേതാവ് കാരായി രാജന്‍.
രാജ്യം കൊറോണ ദുരിതം നേരിടുമ്പോള്‍ ഓണത്തിനിടെ പുട്ട് കച്ചവടമെന്നപോലെ അതീവരഹസ്യമായി പുതുതായി 8 ബാറുകള്‍ കൂടി അനുവദിച്ച കേരളസര്‍ക്കാരിനെ അടിയന്തരമായും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്ന് കേരള മദ്യനിരോധന സമിതി...
എല്ലാദിവസവും ദേശീയപാതയില്‍ പൊതിച്ചോറും കുടിവെള്ളവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. ചരക്ക് കയറ്റി വരുന്ന ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മറ്റ് അത്യാവശ്യ വാഹനയാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുന്നു.
ഇരിട്ടി കുന്നോത്ത് മിച്ചഭൂമി കോളനിയിലെ ഷിബുവും സഹേദരി സിന്ധുവുമാണ് 20 കിലോമീറ്ററോളം ദൂരം റേഷന്‍ അരിയും തലയിലേറ്റി നടന്നത്.
കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി
കല്ല്യാശ്ശേരി പഞ്ചായത്ത് തുടക്ക സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കിയെങ്കിലും പിന്നീട് സഹായം നല്‍കിയില്ലെന്നാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടു തവണ സേവാഭാരതി ഭക്ഷ്യ വസ്തുക്കളെത്തിച്ച് നല്‍കി.
സ്‌കൂളിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനേജ്‌മെന്റും സ്റ്റാഫും പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
ലോക്ഡൗണ്‍ കഴിയുന്നതോടെ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നതിന്റെ വേഗത കൂട്ടിയാല്‍ മാത്രമേ ജീവിതത്തിന്റെ ചക്രം ഇവര്‍ക്ക് സുഗമമായി ചലിപ്പിക്കാന്‍ സാധിക്കൂ.
പോക്‌സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ അധ്യാപക സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയ പകപോക്കലിന് പിഞ്ചു കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം നീചവും നിന്ദ്യവുമാണ്.
പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി അറസ്റ്റിലായ അദ്ധ്യാപകന്‍ പത്മരാജന്റെ ഭാര്യ വി.വി. ജീജ...
എത്ര വലിയ പ്രതിസന്ധികളെയും നമുക്ക് നേരിടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യവും. അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം തന്നെ അവര്‍ക്ക് ആത്മധൈര്യം പകരാനും...
പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും...
ലോക്ക് ഡൗണ്‍ കാരണം പലഹാര വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിലച്ചതോടെ നിത്യ ചെലവിനും ചികിത്സയ്ക്കും പണം ഇല്ലാതായി. വിവരമറിഞ്ഞ് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ...
നീതി ലഭിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകും. ഇന്നലെ ആരംഭിച്ച നിരാഹാരം നിർത്തിയത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെ മാനിച്ചാണ്. തണ്ണിത്തോട്ടിൽ സി പി എം ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ജന്മഭൂമിയോട്
ദിവസങ്ങളായി പ്രവൃത്തി തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്
തണ്ണിത്തോട് കാവി ജങ്ഷനിൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. പോലീസ് പിടികൂടിയ പ്രതികളെ വിട്ടയക്കാൻ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടയുള്ളവരുടെ രാഷ്ട്രീയ ഇടപെടൽ
വൈറസ് ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടെന്ന് വരുത്തി തീര്‍ത്ത് നിരീക്ഷണത്തിലുള്ള കുടുംബങ്ങളുടെ സഹതാപം നേടാനും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്.
ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 50 ആയി
വികസന ഫണ്ടില്‍ 90.45 ശതമാനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. 55.82 കോടി രൂപ വകയിരുത്തിയതില്‍ നിന്നും 50.49 കോടി രൂപ വിനിയോഗിക്കാന്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴിയാണ് 19കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
സാലറി ചലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ഒരിക്കല്‍ക്കൂടി പിടിച്ചെടുക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കൊറോണ വൈറസ്സ് വ്യാപനം വ്യാപകമായതോടെ രോഗബാധ പിടിപെട്ട നിരവധി പേരടക്കം നൂറുകണക്കിന് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും പരസിസരവും അണുവിമുക്തമാക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
മുംബൈ സാക്കിനാകയിൽ താമസിക്കുന്ന തലശേരിക്കടുത്ത കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിലിലെ വലിയപറമ്പത്ത‌് ദേവൻവില്ലയിൽ അശോകൻ(63) ആണ് മരിച്ചത്.
എയർപോർട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നൽകിയ തങ്ങളുടെ ഫോൺ നമ്പർ ചോർത്തിയെന്നാണ് വിദേശത്തു നിന്നും വന്നവരുടെ ആരോപണം.