കവിത: സങ്കല്പം
വാക്കുകൊണ്ടേയെനിക്കാവതുള്ളൂ നിന്റെ വാതില്‍ക്കല്‍വന്നു വിളിച്ചുണര്‍ത്താന്‍ വാക്കുകൊണ്ടേയെനിക്കാവതുള്ളൂ നിന്റെ ജാലകവാതില്‍ തുറന്നു വെയ്ക്കാന്‍ വാക്കുകൊണ്ടേയെനിക്കാവതുള്ളൂ നിന്റെനാനാവിധങ്ങളെ തൂത്തൊതുക്കാന്‍ വാക്കുകൊണ്ടേയെനിക്കാവതുള്ളൂ നിന്റെയാധിതന്‍ വേപഥുപുല്‍കിയാറ്റാന്‍ വാക്കുകൊണ്ടേയെനിക്കാവതുള്ളൂ നിന്റെവ്യാധിയെക്കാരൗഷധക്കൂട്ടുനല്‍കാന്‍ വാക്കുകൊണ്ടെയെനിക്കാവതുള്ളൂ നിന്റെദുഃഖത്തിലൂന്നിക്കുതിപ്പതേക്കാന്‍ വാക്കുകൊണ്ടേയെനിക്കാവതുള്ളൂ...











