ഭാരതത്തിന്റെ ശിലാഹൃദയം
എല്ലോറയില്‍ പന്ത്രണ്ട് ബുദ്ധഗുഹകളും പതിനേഴുഹിന്ദുഗുഹകളും അഞ്ച് ജൈനഗുഹകളും ഉള്‍പ്പെടുന്നു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരേ മലനിരയില്‍ സമാധാനപരമായി സഹവര്‍ത്തിത്വം പുലര്‍ത്തിയിരുന്നുവെന്നത് ഭാരതത്തിന്റെ സാംസ്‌കാരിക വിശാലതയെ സൂചിപ്പിക്കുന്നു. മതപരമായ വൈവിധ്യം...











