അഞ്ചു പതിറ്റാണ്ടിന്റെ കഥ നോക്കിയാലറിയാം ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം. മാറ്റം അതാണെല്ലാം. മാറാത്തത് ഒന്നുമാത്രം. മാറ്റം എന്ന പ്രക്രിയ. എഴുപതികളിലാണ് ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളത്ത് തുടങ്ങുന്നത്. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് 1975 അടിയന്തരാവസ്ഥ വന്നതോടെ അത് പ്രവര്‍ത്തനക്ഷമമല്ലാതായി. ഭാരതീയ വിചാര പരിഷത്ത് കാര്യാലയമായി തുടര്‍ന്നു. 1984ലാണ് തിരുവനന്തപുരത്ത് ട്യൂട്ടേഴ്‌സ് ലെയിനില്‍ വാടക കെട്ടിടത്തിലാണ് തുടങ്ങിയത്. അഡ്വ. അയ്യപ്പന്‍പിള്ളയുടെയും കെ. രാമന്‍പിള്ളയുടെയും ശ്രമഫലമായി ആ കെട്ടിടം വിലയ്‌ക്കുവാങ്ങി. അരവിന്ദോ പഠനകേന്ദ്രം തുടങ്ങി. അവിടെത്തന്നെ ബിജെപി സംസ്ഥാന കാര്യാലയവുമാക്കി. കെ.ജി. മാരാര്‍ മരിക്കുന്നതിനുമുമ്പ് തന്നെ അതിന്റെ ആലോചന നടത്തിയതാണ്. മരിച്ചശേശഷം മാരാര്‍ജി മന്ദിരമായി. അവിടെ നിന്നാണ് തൈക്കാട് അരിസ്റ്റോ ജംഗ്ഷനില്‍ 55 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങുന്നത്. നാലുകെട്ട് പൊളിച്ച് പുതിയ കെട്ടിടവും ഒരുങ്ങി. 2000 മുതല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ് . മാറ്റം. അതാണ് മാറാത്തതൊന്നേയുള്ളൂ മാറ്റം. ഗോപിയേട്ടനില്‍ നിന്നും കെ.ജി. മാരാറായി മാറിയതുപോലെ.
തിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ കെട്ടുനാറിയ കസേര കളി കളും മലബാറില്‍ കമ്യൂണിസ്റ്റുകളുടെ മേല്‍ക്കൈ നേടലും കേട്ടും കണ്ടുമാണ് കുറുവണ്ണില്‍ ഗോവിന്ദമാരാര്‍ സംഘപ്രവര്‍ത്തകനെന്ന നില യില്‍ തന്റെ കര്‍മക്ഷേത്രത്തില്‍ രണ്ടും കല്പിച്ചിറങ്ങുന്നത്. ആദര്‍ശ നിഷ്ഠയും അര്‍പ്പണബോധവുമല്ലാതെ യഥേഷ്ടം സഞ്ചരിക്കാനുള്ള സംവിധാനമോ സൗകര്യമോ ഇല്ല. ഭക്ഷണത്തിനുപോലും പണമില്ല. പയ്യന്നൂരും പഴയങ്ങാടിയും തളിപ്പറമ്പുമൊക്കെയാണ് പ്രധാനപ്രവര്‍ത്തന കേന്ദ്രങ്ങള്‍.
ആഹാരം വീടുകളില്‍നിന്ന് കഴിക്കണം. സംഘനിര്‍ദേശം അതാണ്. ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് നേട്ടം’ എന്നപോലെ വീടുകളിലെ ഭക്ഷണംകൊണ്ട് രണ്ടു കാര്യം നേടാം. പ്രധാനം പണലാഭം തന്നെ. എങ്കിലും ഗോവിന്ദമാരാര്‍ക്ക് അതിലും വലുത് മറ്റൊന്നായിരുന്നു. വീടും വീട്ടുകാരുമായുള്ള സമ്പര്‍ക്കം. 1956ല്‍ തളിപ്പറമ്പില്‍ സംഘപ്രചാരകനായി എത്തിയ അദ്ദേഹത്തിന് ഭക്ഷണം നല്‍കാന്‍ ഏര്‍പ്പെടുത്തിയി രുന്നത് കെ.വി. നാരായണന്‍, കെ.സി. കണ്ണന്‍, എ.പി. അച്ചുനായര്‍, ചിണ്ടന്‍ നായര്‍, കുരുപ്പന്‍ ദാമോദരന്‍ എന്നിവരുടെ വീടുകളിലായിരുന്നു.
ജാതിയിലെ വലിപ്പചെറുപ്പം സൂക്ഷ്മമായി നോക്കുന്ന അക്കാ ലത്ത് ‘മാരാര്‍’ മുന്തിയ വിഭാഗത്തിലാണെന്നാണ് സങ്കല്പം. താഴ്ന്ന ജാതിക്കാരുടെ വീടുകളില്‍നിന്ന് ഉയര്‍ന്ന ജാതിക്കാര്‍ ഭക്ഷണം കഴി ക്കുന്നത് മോശം. നല്‍കുന്നതോ അതിലും പാപം. മുന്തിയ ജാതിക്കാരന്‍ ഈ രീതിയില്‍ ഭക്ഷണം കഴിച്ചുവെന്ന് മറ്റുള്ളവരറിഞ്ഞാല്‍ പുച്ഛി ക്കുകയും ചെയ്യും. മനുഷ്യരെ പരസ്പരം അകറ്റി നിര്‍ത്തുന്ന സാമൂ ഹ്യാന്തരീക്ഷം. പക്ഷേ ഗോവിന്ദമാരാര്‍ സാമൂഹ്യാനാചാരങ്ങള്‍ അവഗണി ച്ച് വീടുകളിലിടപഴകിയതും ഭക്ഷണം കഴിച്ചതും ഏറെ അത്ഭുതത്തോ ടെയും അതിലേറെ ആകാംക്ഷയോടെയുമാണ് പലരും കണ്ടത്. എന്നാല്‍ അദ്ദേഹം നന്നേ ചെറുപ്പം മുതല്‍തന്നെ ജാതീയമായ വലിപ്പച്ചെറുപ്പങ്ങള്‍ അവഗണിച്ചയാളാണ്. കളിക്കൂട്ടുകാര്‍ തന്നെ അതിന്റെ തെളിവ്.
താന്‍ ഭക്ഷണം കഴിച്ച് ഇല മറ്റാരെങ്കിലും എടുത്തുകളയുന്നതി നോട് ഗോവിന്ദമാരാര്‍ക്ക് എന്നും വിയോജിപ്പായിരുന്നു. തളിപ്പറമ്പില്‍ കെ.വി.നാരായണന്റെ വീട്ടില്‍ ഊണുകഴിഞ്ഞ് ഇല കളയാന്‍ മുറ്റത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പലപ്പോഴും അദ്ദേഹം ആവര്‍ത്തി ച്ചിരുന്നു. ഒരു കൈയില്‍ ചുരുട്ടിപിടിച്ച ഇലയും മറുകൈയില്‍ വെള്ളം നിറച്ച കിണ്ടിയുമായി മുറ്റത്തിറങ്ങി. കൈയില്‍നിന്നുതന്നെ ഇല നക്കണ മെന്ന് ഒരു പട്ടിക്ക് നിര്‍ബന്ധം. ചാടിവന്ന പട്ടിയെ കണ്ട് ഗോവിന്ദ മാരാര്‍ വിരണ്ടു. ഉണ്ടതൊക്കെ ആവിയായി. കിണ്ടി വീണ് പല തുണ്ടായി. തളിപ്പറമ്പിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ഈ ‘കിണ്ടിക്കഥ അനുസ്മരിക്കുക പതിവായിരുന്നു.
ബസ്സിലായാലും നടന്നായാലും ഒരു സഞ്ചി അല്ലെങ്കില്‍ കടലാസു പൊതി എപ്പോഴും അദ്ദേഹത്തിന്റെ കൈയിലുണ്ടാവും. ശാഖയില്‍ ധരിക്കാനുള്ള കാക്കിനിക്കറും പുസ്തകങ്ങളുമായിരിക്കും അത്. ധരിച്ച ഷര്‍ട്ടും മുണ്ടുമല്ലാതെ പലപ്പോഴും പകരത്തിനുണ്ടാകാറില്ല. കുളിക്കാനിറങ്ങുമ്പോള്‍ അതലക്കി ഉണങ്ങുംവരെ തോര്‍ത്തുടുത്തിരിക്കുമായിരുന്നു.
ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ടതിനാല്‍ സംഘത്തെ സംശയദൃഷ്ടിയോടെ നോക്കുന്ന കാലമായിരുന്നു. പുതിയ ബന്ധങ്ങളുണ്ടാക്കുന്നത് എളുപ്പമല്ല. പക്ഷേ ഒരാളോടടുക്കാന്‍ അവസരം മല്ല, കുടുംബവും. ഒരാളെ പരിചയപ്പെടുമ്പോള്‍ വീട്, കുടുംബ ലഭിച്ചാല്‍ അയാള്‍ ഗോവിന്ദമാരാരുടെ വഴിക്ക് വരും. പിരിയാന്‍ നേരം ഓര്‍ക്കാപുറത്ത് വീട്ടില്‍ കയറിചെല്ലും. സംഘപ്രവര്‍ത്തനത്തിനിടയില്‍ മേല്‍വിലാസവും വാങ്ങിക്കും. പിന്നീട് കത്തയയ്‌ക്കും. അല്ലെങ്കില്‍ സ്വായത്തമാക്കിയ ഈ ശീലം ജീവിതത്തിലാകെ പകര്‍ത്തി ഗോവിന്ദ മാരാര്‍ സഹപ്രവര്‍ത്തകര്‍ക്ക് ‘ഗോപിയേട്ട’നായി.
വിദ്വാന്‍ പരീക്ഷയില്‍ വിജയം
സംഘപ്രവര്‍ത്തനത്തില്‍ മുഴുകി രാഷ്‌ട്രീയ ഗതിവിഗതികള്‍ നിരീ ക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഗോവിന്ദന്‍ പഠനം തുടര്‍ന്നിരുന്നു. എന്തെങ്കിലും ജോലി സമ്പാദിച്ച് കുടുംബത്തെ കരകയറ്റണമെന്ന ജ്യേഷ്ഠന്‍ വേലായുധമാരാരുടെ ആഗ്രഹം അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ ഉലച്ചില്‍ വരുത്താതെതന്നെ ജോലി നേടാനുള്ള യോഗ്യത സ്വായത്തമാക്കണ മെന്നേ ജ്യേഷ്ഠനും നിര്‍ദ്ദേശിച്ചിരുന്നുള്ളു. സംഘപ്രവര്‍ത്തനത്തിലെ അടുത്ത സുഹൃത്തുക്കളും പഠനത്തിനാവശ്യമായ സഹായം നല്‍കി. പ്രവര്‍ത്തനത്തിനിടയില്‍ സമയം കൊല്ലാനുള്ള പുസ്തകങ്ങളാ യിരുന്നില്ല അദ്ദേഹം കൊണ്ടുനടന്നത്. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, കവിതകള്‍, ആനുകാലിക രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശ്രദ്ധയോടെ വായിക്കും. സംസ്‌കൃതപഠനവും ദിനചര്യയുടെ ഭാഗമാക്കി. കെ.ജി. പയ്യന്നൂര്‍, കെ.ജി. എന്നീ പേരുകളില്‍ പുരാണങ്ങള്‍ അടി സ്ഥാനമാക്കി സാമൂഹ്യപുരോഗതിക്കും ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനും ഉതകുന്ന കഥകള്‍ പ്രസിദ്ധീകരണത്തിനയച്ചു. കേസരി വാരികയില്‍ ഇവ അച്ചടിച്ചു വന്നിട്ടുണ്ട്. ഈ കാലയളവില്‍ തന്നെ ദേശഭക്തി ഉദ്ദീപിപ്പിക്കുന്ന കവിതകളുമെഴുതി. കഥ, കവിത, ലേഖനങ്ങ ളെന്നിവ കുറ്റമറ്റതാക്കി തീര്‍ക്കുന്നതില്‍ പത്രാധിപര്‍ എന്ന് കണ്ണൂരു കാര്‍ ആദരപൂര്‍വം വിളിച്ചിരുന്ന പി.വി.കെ.നെടുങ്ങാടി ഏറെ സഹാ യിച്ചു. അദ്ദേഹം അന്ന് കണ്ണൂരില്‍ ദേശമിത്രം മാസികയുടെയും സു ദര്‍ശനം പത്രത്തിന്റെയും പത്രാധിപരായിരുന്നു. ആ സൗഹൃദം മരണം വരെയും തുടര്‍ന്നു. പറശ്ശിനിക്കടവ് ഹൈസ്‌കൂളില്‍ മലയാളം അധ്യാ പകനായിരുന്ന ഒ.കെ. മുന്‍ഷിയും ഗോവിന്ദന്‍ ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സംഭാഷണങ്ങളില്‍ മാത്രമല്ല, സാഹിത്യചര്‍ച്ചകളിലും പ്രസംഗങ്ങളിലും ഒ.കെ. മുന്‍ഷിയെ അനു സ്മരിക്കാന്‍ അദ്ദേഹം ഒരു പിശുക്കും കാട്ടിയിരുന്നില്ല. കളിക്കൂട്ടുകാ രായിരുന്ന എം.ടി. കരുണാകരനും, കുമാര്‍ നാറാത്തും ഒന്നാന്തരം കവി കളുമായിരുന്നു. അധ്യാപകനായിരിക്കുമ്പോള്‍ ഗോവിന്ദനെ ഏറെ സ്വാ ധീനിച്ച മറ്റൊരു വ്യക്തി പി. കുഞ്ഞിരാമന്‍ നായരായിരുന്നു. മഹാകവി യുടെ സ്‌നേഹവാത്സല്യങ്ങള്‍ ഗോവിന്ദന്റെ കവിതാവാസന കുറച്ചൊന്നുമല്ല പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. എന്തെല്ലാം മാറ്റങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: