ന്യൂദല്‍ഹി: ഗായിക ശ്രേയഘോഷാലിനെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിനാണ് ഈ അറസ്റ്റെന്നും ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചരണം. ന്യൂസ് ക്ലിപ്പിങ്ങ് പങ്കുവെച്ചായിരുന്നു പ്രചാരണം.
ശ്രേയഘോഷാലിനെ ജയിലില്‍ നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പ്രകടനം നടത്തുന്ന ചിത്രവും ഈ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടി കരീന കപൂറുമായി നടത്തിയ ഇന്‍റര്‍വ്യൂവിലാണ് ശ്രേയ ഘോഷാല്‍ ഈ വിവാദ പ്രസ്താവന നടത്തിയതെന്നും ഈ വാര്‍ത്തയില്‍ ഉണ്ട്.
പരിഭ്രാന്തി പരത്തിയ ഈ വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കിംഗ് വെബ് സൈറ്റുകള്‍ വൈകാതെ കണ്ടെത്തുകയായിരുന്നു. ഒരു ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ധാരാളം വരുമാനമുണ്ടാക്കണമെന്ന കള്ളം പ്രചരിപ്പിക്കാനായിരുന്നു ചിലര്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ തലക്കെട്ടും പേജ് വിന്യാസവും ഉപയോഗപ്പെടുത്തിയത്.
ഒരു ക്രിപ്റ്റോ കറന്‍സിയില്‍ 21000 രൂപ നിക്ഷേപിച്ചതിന് ശേഷം തന്റെ ദൈനം ദിന ചെലവുകള്‍ സുഖമായി നടന്നുപോകുന്നതെന്ന് കരീന കപൂറിനോട് ശ്രേയ ഘോഷാല്‍ പറയുന്നതായും വാര്‍ത്തയില്‍ ഉണ്ട്. എന്നാല്‍ ഇത് കള്ളവാര്‍ത്തയാണെന്ന് പ്രചരിച്ചതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്. കാരണം കരീന കപൂര്‍, ശ്രേയഘോഷാല്‍ എന്നിവരെ ഉപയോഗിച്ചാണ് ഈ വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. വാര്‍ത്തയ്‌ക്കുള്ളില്‍ കരീന കപൂറിന്റെയും ശ്രേയാഘോഷാലിന്റെയും ചിത്രവും പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: