ഇടുക്കി: വട്ടവട ചിലന്തിയാറില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.എക്സൈസ് ഉദ്യോഗസ്ഥരാണ് ചെടികള്‍ നശിപ്പിച്ചത്.
96 കഞ്ചാവ് ചെടികളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായ ചെടികളാണ് നശിപ്പിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുഴ വക്കില്‍ നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു ചെടികള്‍. എക്സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രഹസ്യ വിവരം ലഭിച്ചത് പ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: