ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റായ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും ഭാരതി എയര്‍ടെല്ലും കരാര്‍ ഒപ്പിട്ടു. എയര്‍ടെല്ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. ഇന്റര്‍നെറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്പേസ്എക്സിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ബിസിനസുകള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പുറമെ, ഗ്രാമീണമേഖലകളിലെ സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉള്‍പ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. സ്പെയ്സ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി മസ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിനിടെ വിഷയം മസ്കുമായി ചര്‍ച്ചചെയ്തുവെന്നാണ് ധാരണ.
സ്റ്റാര്ലിങ്ക്സ്റ്റാര്ലിങ്ക് ഉപഗ്രഹസമൂഹത്തില് ആറായിരത്തോളം ചെറിയ ഉപഗ്രഹങ്ങള്‍ ഉണ്ട്, ഓരോന്നിനും ഏകദേശം 260 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തില്‍ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 3236 ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം വിന്യസിക്കാനാണ് സ്പേസ് എക്സ് പദ്ധതിയിടുന്നത്.
ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ വിശാലമായ കവറേജ്, ഇന്റര്‍നെറ്റ് വേഗത, മികച്ച സേവനം എന്നിവ ഉറപ്പാക്കാന്‍ സ്റ്റാര്‍ലിങ്കിലൂടെ കഴിയും.
സ്റ്റാര്‍ലിങ്ക് ഇതിനകം നിരവധി രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, വീഡിയോ കോളുകള്‍ എന്നിവയേയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: