ന്യൂദൽഹി : ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്നും മിതവാദ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്ന സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി.സൗദി അറേബ്യ ആഗോള നിക്ഷേപം തേടുന്ന അന്താരാഷ്ട്ര പരിപാടിയായ 2017 ലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) കോൺഫറൻസിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത് .
“ഇസ്ലാമിക തീവ്രവാദത്തെ നശിപ്പിക്കാനും മറ്റ് മതങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകത്തിന് തുറന്നതും എല്ലാ മതങ്ങൾക്കും തുറന്നതുമായ മിതവാദ ഇസ്ലാം. തീവ്രവാദ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ ജീവിതത്തിന്റെ 30 വർഷം പാഴാക്കില്ല.ഞങ്ങൾ അവയെ നശിപ്പിക്കും,” – അദ്ദേഹം പറയുന്നു.
2017-ൽ ദി ഗാർഡിയൻ പത്രത്തിൽ അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഒന്നാം പേജിലാണ് സ്ഥാനം പിടിച്ചത് . സൗദി രാജാക്കന്മാർക്ക് ഇന്നും നിലനിൽക്കുന്ന പുരോഹിത ഷിയാ നേതൃത്വത്തെ അധികാരത്തിലെത്തിച്ച ഇറാന്റെ 1979-ലെ വിപ്ലവത്തെ “എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു” എന്നും മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോയിൽ പറയുന്നു . തന്റെ പിതാവിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനുശേഷം,മുഹമ്മദ് ബിൻ സൽമാൻ രാജ്യത്ത് ഒരു പുതിയ ലിബറൽ യുഗത്തിന് തുടക്കമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: