ഇസ്ലാമാബാദ് : തന്റെ വിവാഹം നടക്കാത്തത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണെന്ന് പറഞ്ഞ് വീണ്ടും പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താരിഖ് മസൂദ് . ഇന്ത്യൻ വിസ ലഭിക്കാത്തതിനാലാണ് തന്റെ വിവാഹം നടക്കാത്തതെന്നാണ് മസൂദ് പറയുന്നത് .
പ്രധാനമന്ത്രി മോദി കാരണം എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നുവെന്നാണ് താരിഖ് മസൂദ് പറയുന്നത് . ഇതുവരെ നാല് തവണ വിവാഹം കഴിച്ചയാളാണ് മസൂദ്.16 കുട്ടികളുമുണ്ട്. എല്ലാവരെയും പ്രത്യേകം വീടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
‘ മോദി കാരണം എനിക്ക് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയുന്നില്ല. 2014 ൽ പ്രധാനമന്ത്രിയായി മോദി വിജയിച്ചു . എനിക്ക് വിസ ലഭിച്ചില്ല. ഞാൻ 5 വർഷം കാത്തിരുന്നു. പിന്നീട് 2019 ൽ മോദി വീണ്ടും വിജയിച്ചു.
ഞാനും വിവാഹം കഴിക്കാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ മോദി സർക്കാർ വീണ്ടും വന്നു, അതുകൊണ്ടാണ് എനിക്ക് വിസ ലഭിക്കാതിരുന്നത് . .എനിക്ക് ഒരു വിവാഹം കഴിക്കാനാകാത്തതിന് മോദിയാണ് ഉത്തരവാദി. ഇനിയും ഞാൻ കാത്തിരിക്കേണ്ടി വരുമോ. ആരാണ് മോദി വീണ്ടും അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയിക്കാം.‘ എന്നും താരിഖ് മസൂദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: