തിരുവനന്തപുരം: ക്യാന്‍സറിനെ അതിജീവിച്ച് നടന് മണിയന്‍പിള്ള രാജു. തൊണ്ടയില്‍ ബാധിച്ച ക്യാന്‍സറിനെ അതിജീവിച്ച് അദ്ദേഹം ഇപ്പോള്‍ വീണ്ടും സിനിമാതിരക്കുകളിലേക്ക് മടങ്ങി. തന്റെ അച്ഛന് ക്യാന്‍സര്‍ സര്വൈവറാണെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും നടന് കൂടിയായ മകന് നിരഞ്ജന് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും ഒടുവിൽ കാൻസർ സർവൈവർ ആയ നടനായി മാറിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു ഇപ്പോള്‍. തൊണ്ടയിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചത്. തൊണ്ടയിൽ ബാധിച്ചതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവുകയും അദ്ദേഹത്തിന്റെ ശരീരം മെലിയുകയും ചെയ്തു.
എങ്കിലും കാന്‍സറിനെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചു. ഇപ്പോള്‍ പൂർണ്ണ ആരോഗ്യവാനായ അദ്ദേഹം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ പഴയ ഫീല്‍ഗുഡ് ചിത്രങ്ങളുടെ ഴോണറില്‍ ഇറങ്ങുന്ന തുടരും എന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവിനെ ഏറെ പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: