തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും എസ് എഫ് ഐ പ്രതിഷേധം . പുതിയ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വി സി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവും , അതിന്റെ പേരിലുള്ള അക്രമവും.ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ അനുവദിക്കില്ലെന്ന നയമാണ് വിസിയുടേതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.
കലോത്സവമടക്കം കേരള സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന സമീപനമാണ് വിസിയുടേത് . അതിലൂടെ അവർക്ക് കിട്ടേണ്ട ഗ്രേസ് മാർക്കും നഷ്ടപ്പെടുന്നു. മോഹൻ കുന്നുമേൽ ആർ എസ് എസുകാരനാണ് . അദ്ദേഹത്തിന് എസ് എഫ് ഐയെ കണ്ടാൽ ഹാലിളകും. ഹാലിളകിയാൽ നിലയ്ക്ക് നിർത്താൻ എസ് എഫ് ഐയ്ക്ക് അറിയാം . തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ് എഫ് ഐ വിചാരിച്ചാൽ ചലിക്കില്ല , അതിന് കേരളത്തിലെ മുഴുവൻ എസ് എഫ് ഐ ഇന്നും വേണ്ട . തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതി – ആര്‍ഷോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: