തിരുവനന്തപുരം: കടലില്‍ നിന്ന് മണല്‍ വാരാന്‍ വന്നാല്‍ കായികമായി നേരിടുമെന്ന് മത്സ്യനല്കിത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി. കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 17 ന് കൊല്ലത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷനും മാര്‍ച്ച് 5 ന് പാര്‍ലമെന്റ് മാര്‍ച്ചും നടത്തും. കടലില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല.
മത്സ്യ തൊഴിലാളികള്‍ക്കൊപ്പം വിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലില്‍ പങ്കെടുക്കും. കേരള തീരത്തു നിന്ന് 575 ദശലക്ഷം ടണ്‍ വെളള മണല്‍ വാരാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് സമര പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: