ന്യൂദെൽഹി:ദേശീയ വോട്ടേഴ്സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം രൂപപ്പെടുത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്യുന്നു. നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യം ആഘോഷിക്കുന്നതിനും ഓരോ പൗരനെയും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ ശാക്തീകരിക്കുന്നതിനുമാണ് ദേശീയ വോട്ടർ ദിനം. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളിത്തത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത് അവരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: