കൊച്ചി: കുടുംബശ്രീയുടെ ഭാഗമായുള്ള കേരള ചിക്കന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉടന്‍ ലഭ്യമാകും. വാഴക്കുളം കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ലോഞ്ചിങ് പരിപാടിയില്‍ കുടുംബശ്രീയുടെ ഭാഗമായ കേരള ബ്രോയ്‌ലര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എസ് അഗിന്‍ ഫ്രോസണ്‍ ചിക്കന്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് കൈമാറി വിപണിയിലിറക്കി.
നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നടത്തുന്ന ഫാമുകളില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്തുള്ള മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ചാണ് സംസ്‌കരിച്ച് പായ്‌ക്ക് ചെയ്യുന്നത്. ഓരോ പായ്‌ക്കറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഏത് ഫാമില്‍ വളര്‍ത്തിയ കോഴിയാണെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: