തൃശൂര്‍: തൃശൂരിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അമ്പലം വിഴുങ്ങികളായ ക്ഷേത്രഭാരവാഹികള്‍ ചില വഴിപാടുകളുടെ പേരില്‍ ഒട്ടാകെ 8.60 ലക്ഷം തട്ടിയതായി റിപ്പോര്‍ട്ട്. 1997-98 മുതല്‍ 2001-02 വരെയുള്ള കാലഘട്ടത്തില്‍ താമരമാല വഴിപാട് വഴി തന്നെ 8.11 ലക്ഷം തട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രകാര്യങ്ങളില്‍ വിശ്വാസമില്ലാത്തവരെ ക്ഷേത്രഭരണച്ചുമതല ഏല്‍പിക്കുമ്പോഴുള്ള പ്രശ്നമായാണ് ഇത്. ദൈവത്തില്‍ വിശ്വാസമില്ലാത്തവരുടെ പാര്‍ട്ടിയില്‍പ്പെട്ടവരാണ് കുറെക്കാലമായി കൂടല്‍മാണിക്യം ക്ഷേത്രഭരണത്തില്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. ക്ഷേത്രം ക്ഷേത്രവിശ്വാസികളുടെ കയ്യില്‍ തിരിച്ചേല്‍പിക്കുക മാത്രമാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി.
ക്ഷേത്രത്തിലെ ധനകാര്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. താമരമാല വഴിപാട് വഴി തന്നെ 8.11 ലക്ഷം തട്ടിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുറം വക വഴിപാടില്‍ 11,700 രൂപയും ഊട്ടുപുര പാത്രവാടക ഇനത്തില്‍ 37,205 രൂപയും തട്ടിയിട്ടുണ്ട്. അങ്ങിനെയാണ് ആകെ 8.60 ലക്ഷത്തോളം തട്ടിപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: