ലക്നൗ : ഉത്തർപ്രദേശിലെ ബറേലിയിൽ മസ്ജിദിൽ അനധികൃത നിർമ്മിച്ച ഭാഗങ്ങൾ മുസ്ലീങ്ങൾ തന്നെ പൊളിച്ചു മാറ്റി . മസ്ജിദ് കമ്മിറ്റിയും പ്രാദേശിക മുസ്ലീങ്ങൾ ചേർന്നാണ് തർക്ക സാധ്യത ഒഴിവാക്കാനും സമാധാനം നിലനിർത്താനുമായി കെട്ടിടം പൊളിച്ചത്.
അനധികൃത നിർമാണം സംബന്ധിച്ച് ഒരു യുവാവ് ‘എക്സ്’ വഴി ഭരണകൂടത്തിന് പരാതി നൽകിയതോടെയാണ് വിഷയം പുറത്ത് വന്നത്. പരാതിയെ തുടർന്ന് സബ് കളക്ടർ (എസ്ഡിഎം) തൃപ്തി ഗുപ്ത, തഹസിൽദാർ ഡോ. വിശാൽ കുമാർ ശർമ്മ, സർക്കിൾ ഓഫീസർ (സിഒ) അഞ്ജനി കുമാർ തിവാരി, റവന്യൂ വകുപ്പ് സംഘം എന്നിവർ തിങ്കളാഴ്ച സംഭവസ്ഥലത്ത് എത്തി . പള്ളിയുടെ പിൻഭാഗവും വസുഖാനയും മറ്റ് ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് ഭരണപരമായ നടപടിക്ക് മുമ്പ് തന്നെ പ്രാദേശിക മുസ്ലീം സമുദായാംഗങ്ങളുമായി മസ്ജിദ് കമ്മിറ്റി യോഗം ചേർന്നിരുന്നു. വിവാദങ്ങൾ ഒഴിവാക്കാനും നിയമനടപടികൾ ഒഴിവാക്കാനും മസ്ജിദിന്റെ അനധികൃത ഭാഗം ഇവർ തന്നെ പൊളിക്കാനും യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ച രാത്രി മുതൽ പള്ളിയുടെ അനധികൃത ഭാഗങ്ങൾ പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൂർണ്ണമായും നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: