ഉജ്ജയിൻ : മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി പദ്ധതി വികസിപ്പിക്കുന്നതിനായി നിസാമുദ്ദീൻ കോളനിയിലെ മസ്ജിദ് അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കി . തകിയ മസ്ജിദ് ഉൾപ്പെടെ ഏകദേശം 50 കെട്ടിടങ്ങളാണ് ഇന്ന് നീക്കം ചെയ്തത് . കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടികൾ.
കോടതി സ്റ്റേയ്‌ക്ക് വിധേയമായ 18 കെട്ടിടങ്ങൾ ഒഴികെ 257 കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടർ നീരജ് സിംഗ് പറഞ്ഞു. അഡീഷണൽ കളക്ടർ അനുകുൽ ജെയിനിന്റെയും എഎസ്പി നിതേഷ് ഭാർഗവയുടെയും മേൽനോട്ടത്തിലായിരുന്നു നടപടികൾ.
പ്രദേശത്ത് നിന്ന് കുടിയിറക്കപ്പെട്ട താമസക്കാർക്ക് ആകെ 66 കോടി രൂപയുടെ നഷ്ടപരിഹാരത്തിൽ 33 കോടി രൂപ സർക്കാർ ഇതിനോടകം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: