കൊല്ലം: മരുമകനെ മന്ത്രിയാക്കിയ പിണറായിയുടെ നടപടിക്ക് ഇക്കുറിയും സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കെ കെ ശൈലജയെ പോലുള്ള പരിചയസമ്പന്നരെ ഒഴിവാക്കുകയും മകളുടെ ഭര്‍ത്താവായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കുകയും ചെയ്ത പിണറായിയുടെ നടപടി ഉചിതമായില്ലെന്നാണ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. ഈ മന്ത്രിസഭാ കാലത്ത് പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ അവമതിപ്പ് മരുമകന് മന്ത്രിസഭയില്‍ ഇടം കൊടുത്തതിനെ ചൊല്ലിയാണ്. പാര്‍ട്ടിയില്‍ സ്വജനപക്ഷപാതം മറ്റെന്തിനെക്കാള്‍ മുകളിലാണ് എന്ന സന്ദേശമാണ് ഇതുവഴി നല്‍കിയത്.
നേതാക്കളുടെ പൊതുവായ താന്പോരിമയെക്കുറിച്ചും പരാമര്‍ശം ഉണ്ടായി. പാര്‍ട്ടി ഫണ്ട് പിരിച്ചോ എന്ന് ചോദിക്കുന്ന നേതാക്കള്‍ നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നില്ല എന്നായിരുന്നു ഒരു ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് പിണറായി കുടുംബസമേതം വിദേശയാത്രയ്ക്ക് പോയത് വലിയ വിമര്‍ശനം ഉയര്‍ത്തി. വനിതാ നേതാവിനെ അപമാനിച്ചുവെന്ന ആക്ഷേപം നേരിട്ട പി കെ ശശിയെയും ആരോപണങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട പി ശശിയെയും പാര്‍ട്ടി സംരക്ഷിക്കുന്നതിനെതിരെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: