വത്തിക്കാന്‍ സിറ്റി: കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നയിച്ച ഇന്ത്യന്‍ പ്രതിനിധി സംഘം പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു. സംഘത്തില്‍ മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
മാര്‍പാപ്പ 2025നു ശേഷമാകും ഭാരതം സന്ദര്‍ശിക്കുകയെന്ന് ജോര്‍ജ് കുര്യന്‍ ജന്മഭൂമിയോടു പറഞ്ഞു. കത്തോലിക്കാ സഭ 2025 ജൂബിലി വര്‍ഷമായി ആചരിക്കുകയാണ്. അതിനു ശേഷമാകും സന്ദര്‍ശനം. മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ക്ഷണിച്ചിട്ടുണ്ടï്. മാര്‍പാപ്പയുടെ സന്ദശനം സംബന്ധി അന്തിക്രമീകരണങ്ങളും സയവും വത്തിക്കാനാണ് തീരുമാനിക്കുക.
പ്രധാനമന്ത്രിയും ക്രിസ്ത്യന്‍ സമൂഹവും ഫ്രാന്‍സിസ് മാര്‍പാ പ്പയുടെ ഭാരതസന്ദര്‍ശന ത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു ജോര്‍ജ് കു ര്യന്‍അടക്കമുള്ള ഭാരത പ്രതിനിധി ഇന്നു രാവിലത്തെ, 21 കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: