സിഡ്നി : ഒക്ടോബർ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ.ഹിന്ദു സംസ്കാരത്തിന്റെ സമ്പന്നതയെ മാനിക്കുകയും ഒക്ടോബർ മാസത്തെ സവിശേഷമാക്കുന്ന എല്ലാ ഹിന്ദു ഉത്സവങ്ങളുടെയും സന്തോഷം സ്വീകരിക്കുകയും ചെയ്യുമെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
നവരാത്രി, ദസറ, ദീപാവലി, ശരദ് പൂർണിമ എന്നിവയുൾപ്പെടെ ഒക്ടോബറിൽ വരുന്ന എല്ലാ ഹിന്ദു ആഘോഷങ്ങളും ഇനി ഓസ്ട്രേലിയയിൽ ആഘോഷ ദിനങ്ങളാകും . ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ‘ഓസ്ട്രേലിയയിൽ സ്ഥാനമില്ല’ എന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രധാനമന്ത്രി ആൻ്റണി ബനീസ് ഇക്കാര്യം പ്രസ്താവിച്ചത്.
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയക്കാർക്ക് ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കാനും , അതിലെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യത്തെ ഉൾക്കൊള്ളാൻ കഴിയുന്നതുമാന് തീരുമാനമെന്നും കുറിപ്പിൽ പറയുന്നു.മുൻപ് ജോർജിയയും ഒക്ടോബറിനെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: