Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്‌ട്രേലിയയ്‌ക്ക് വിജയ പ്രതീക്ഷ; ഭാരതത്തിന് മഴ കനിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:51 am IST
in Cricket

ബ്രിസ്ബേന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയപ്രതീക്ഷ. അതേസമയം തോല്‍വി ഒഴിവാക്കാന്‍ ഭാരതത്തിന് മഴ കനിയണം. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെയും മഴ കളി തടസ്സപ്പെടുത്തിയെങ്കിലും നാളെയും മറ്റന്നാളും മഴ വിട്ടുനിന്നാല്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ.

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 445 റണ്‍സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഭാരതം 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ അഞ്ചാം തവണയും കളി മുടക്കിയത്. ഇതിനു പിന്നാലെ വെളിച്ചക്കുറവും പ്രശ്‌നം സൃഷ്ടിച്ചതോടെ, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് ദിവസം ബാക്കിനില്‍ക്കേ ഒന്നാം ഇന്നിങ്‌സില്‍ ഭാരതം 394 റണ്‍സ് പിന്നിലാണ്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്ത്. കെ.എല്‍. രാഹുല്‍ (33), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍.

മഴ ഇടയ്‌ക്കിടെ തടസ്സപ്പെടുത്തിയതോടെ ഇന്നലെ ആകെ 33.1 ഓവര്‍ മാത്രമാണ് കളിക്കാനായത്. ഓസ്‌ട്രേലിയ 16.1 ഓവറും ഭാരതം 17 ഓവറുമാണ് കളിച്ചത്. രണ്ട് ദിവസം കൂടി ശേഷിക്കെ ഭാരതത്തെ പെട്ടന്ന് പുറത്താക്കിയാല്‍ ഓസീസീന് വിജയപ്രതീക്ഷയുണ്ടാകും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നുള്ള പ്രപചനമുണ്ട്. ഈ പ്രവചനമാണ് തോല്‍വി ഒഴിവാക്കുന്നതില്‍ ഭാരതത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നത്.

മൂന്നാം ദിനം ഏഴിന് 405 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടങ്ങിയത്. 40 റണ്‍സിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും ആതിഥേര്‍ക്ക് നഷ്ടമായി. ഏഴ് റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യം മടങ്ങിയത്. 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് മടക്കി. പിന്നാലെ ലിയോണ്‍ (2), ക്യാരി എന്നിവരെ സിറാജും ആകാശ് ദീപും മടക്കി. 88 പന്തുകള്‍ നേരിട്ട് 70 റണ്‍സെടുത്ത ക്യാരി രണ്ട് സിക്‌സും ഏഴ് ഫോറും നേടി ഏറ്റവും അവസാനമാണ് പുറത്തായത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രിത് ബുമ്രയാണ് ഭാരത ബൗളര്‍മാരില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ടും ആകാഷ് ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നാല് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും മടങ്ങി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത ഗില്ലിനെയും സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. അധികം കഴിയും മുന്നേ വിശ്വസ്തനായ വിരാട് കോഹ്‌ലിയും പുറത്തായി. 16 പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത കോഹ്‌ലിയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പിടികൂടി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. തുടര്‍ന്നെത്തിയ ഋഷഭ് പന്തിനും ഏറെ ആയുസ്സുണ്ടായില്ല. 12 പന്തില്‍ നിന്ന് 9 റണ്‍സെടുത്ത പന്തിനെ കമ്മിന്‍സിന്റെ പന്തില്‍ ക്യാരി പിടികൂടി. ഇതോടെ ഭാരതം നാലിന് 44 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Tags: Cricket TestBorder-Gavaskar TrophyAustralia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍
Cricket

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

World

ബോണ്ടി ബീച്ച് വെടിവെപ്പ്: ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു സ്വയംസേവക് സംഘ്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.