ചേലക്കര: പരക്കാട് റൈസ് പാര്‍ക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളില്‍ നിന്ന് അച്ചാരം പറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍.
സ്വകാര്യ മില്ലുകളില്‍ നിന്ന് സഹായം പറ്റി അവരെ സഹായിക്കാന്‍ വേണ്ടിയാണ് കോടികള്‍ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാര്‍ക്കിനെ സിപിഎം നോക്കുകുത്തിയാക്കി വെച്ചിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാര്‍ക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കര്‍ഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കര്‍ഷകര്‍ ഈ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും. 100 ഏക്കര്‍ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാര്‍ക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങള്‍ ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങാനും സിപിഎം നേതാക്കള്‍ മടിക്കില്ല. നൂറ് ഏക്കറില്‍ കാട് പിടിച്ചു കിടക്കുന്ന ഭൂമി ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം ആയി മാറിയത് മൂലം പ്രദേശവാസികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയതാണ് ഇടത് സര്‍ക്കാരിന്റെ ഭരണ നേട്ടമെന്നും അനീഷ്കുമാര്‍ പറഞ്ഞു.
പഴയന്നൂര്‍ പഞ്ചായത്തിലെ പൊറ്റ കോളനിയില്‍ നിന്നും സിപിഎം – കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ് കുമാറില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: