കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവം സുവര്‍ണ കലോത്സവമാകുന്നു. വിജ്ഞാനോത്സവത്തിനെത്തുന്നവര്ക്ക് വിനോദിക്കാനും അതിലൂടെ അറിവു നേടാനുമുള്ള അവസരമാണ് ‘സ്വ’ ഒരുക്കുന്നത്. ജന്മഭൂമി സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ, കോഴിക്കോട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.
സ്വ കലോത്സവത്തിന് പ്രസിദ്ധ നടിയും നര്‍ത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ കൊടിയേറും. നവംബര്‍. മൂന്നിന് വൈകിട്ടാണ് നൃത്തോത്സവം. ഒന്നര മണിക്കൂര്‍ അവതരണമുണ്ട്. പ്രസിദ്ധ ചലച്ചിത്ര നടന് ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഷോയാണ് ഉത്സവത്തിന്റെ സമാപനത്തിലെ പ്രധാന പരിപാടി.
കൊച്ചുകുട്ടിയായിരിക്കേത്തന്നെ, കര്‍ണാടക സംഗീതവും ഭജനകളും പാടി കേള്‍വിക്കാരുടെ പ്രിയങ്കരിയായി ലോക ശ്രദ്ധ നേടിയ സൂര്യഗായത്രിയുടെ ഗാനസഭ ‘സ്വ’ ഉത്സവത്തിനു മാറ്റുകൂട്ടും. കോഴിക്കോട്ട് ഈ പ്രശസ്ത ഗായിക പാടുന്ന പ്രമുഖ സദസാകും ‘സ്വ’ വേദി. പ്രസിദ്ധ രംഗവേദി കലാകാരനായ കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മാതാ പേരാമ്പ്രയുടെ ചിലപ്പതികാരം രംഗാവിഷ്കാരമാണ് ഉത്സവത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. നാടകത്തിന്റെ നാടായ കോഴിക്കോട്ട് ആരണ്യപര്വമെന്ന നാടകത്തിന്റെ ആവിഷ്കാരം നടത്തുന്നത് തപസ്യയുടെ ആഭിമുഖ്യത്തിലാണ്. പല സാംസ്കാരിക വേദികളിലും ഏറെ പ്രശംസ ലഭിച്ച ഈ നാടകം തലയ്ക്കല്‍ ചന്തുവിന്റെ വീരചരിതത്തിന് സംവിധായകന് ശശി നാരായണന്റെ രംഗാവിഷ്കാരമാണ്.
അഞ്ചു ദിവസത്തെ പരിപാടികളില്‍ പ്രശസ്തരായ അന്‍പതോളം കലാപ്രതിഭകളുടെ അഭിനയ, സംഗീത അവതരണങ്ങളുണ്ട്.
എല്ലാ ദിവസവും കലോത്സവ നഗരിയില്‍ എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: