തിരുവനന്തപുരം: ഇപ്പോള്‍ ജന്മദിനം ആഘോഷിക്കുന്ന അഹാന 29 വര്‍ഷം മുന്‍പ് തന്റെ കൂടെക്കൂടിയതാണെന്നും ഒരു പാട് സന്തോഷങ്ങള്‍ തനിക്ക് സമ്മാനിച്ചുവെന്നും അച്ഛനായ നടന് കൃഷ്ണകുമാര്‍. അഹാനയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച ഈ കുറിപ്പ് വൈറലായി.
എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന അഹാനയ്ക്ക് ഈ കുറിപ്പില്‍ കൃഷ്ണകുമാര്‍ നന്ദി പറയുകയും ചെയ്യുന്നു. ഏകദേശം 252 കമന്റുകളാണ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റിന് ലഭിച്ചത്. “ജന്മദിനാശംസകൾ അഹാന മിടുക്കിയായി വളർത്തി എടുത്ത 29 വയസ്സുള്ള അമ്മയ്ക്കും അതിനു കട്ട support ആയ 29 വയസ്സുള്ള അച്ഛനും ആശംസകൾ”- ഒരു കമന്റ് ഇങ്ങിനെയാണ്.
നടി അഹാന അമ്മയ്ക്കൊപ്പം അബുദാബിയിലാണ് ജന്മദിനം ആഘോഷിച്ചത്. ഈയിടെ വിവാഹിതയായ അനുജത്തി ദിയാകൃഷ്ണയും വ്യത്യസ്തമായ പിറന്നാള്‍ ആശംസ അഹാനയ്ക്ക് കൈമാറിയിരുന്നു. അഹാനയുടെ പുതിയ സിനിമ വരാനിരിക്കുകയാണ്. നാന്‍സി റാണി. അടി ആയിരുന്നു ഒടുവിലത്തെ സിനിമ. 2014ല്‍ ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലായിരുന്നു അഹാന അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, ഡിഒടിഎസ്, പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് അഹാന അഭിനയിച്ച സിനിമകള്‍.
നിമിഷ് രവിയുടെ ജന്മദിനാശംസ ചര്‍ച്ചയായി
ഇതിനിടെ അഹാനയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള നിമിഷ് രവി എന്ന ഛായാഗ്രാഹകന്റെ ചിത്രവും ചൂടന്‍ ചര്‍ച്ചയാണ്. ‘ജന്മദിനാശംസകള്, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത’- എന്നാണ് നിമിഷ് രവി കുറിച്ചത്. ഇതിന് ‘താങ്ക് ക്യൂട്ടി’ എന്നാണ് ഇതിന് അഹാന കൃഷ്ണയുടെ മറുപടി. കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ഇവര്‍ തമ്മില്‍ പ്രണയമാണോ എന്നാണ്.
അനുജത്തി ദിയകൃഷ്ണയുടെ വിവാഹത്തിലും ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ഒപ്പമുള്ള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി അഹാന കൃഷ്ണയ്ക്കൊപ്പം വിവിഹവേഷത്തില് നില്ക്കുന്ന ചിത്രമാണ് നിമിഷ് രവി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ വിശദീകരണവുമായി നിമിഷ് എത്തി. ഇതോടെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന ചോദ്യം അന്നും ചോദിക്കപ്പെട്ടിരുന്നു. ഇതിന് ‘എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടില്ല. ഇത് എന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു. പറഞ്ഞുവെന്നേയുള്ളൂ’- എന്നായിരുന്നു നിമിഷ് രവിയുടെ പ്രതികരണം.
അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ ഹിറ്റ് സിനിമകളുടേയും ക്യാമറ ചെയ്തതും നിമിഷാണ്.അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന സിനിമയുടെ ക്യാമറാമാനും നിമിഷ് രവിയായിരുന്നു. നിമിഷ് രവിയെക്കുറിച്ച് അഹാന പറയുന്നത് ജീവിതകാലം മുഴുവനുമുള്ള ബെസ്റ്റ് ഫ്രണ്ട് എന്ന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: