Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട്; ചില മാധ്യമങ്ങൾ തനിക്കെതിരെ പ്രചരണം നടത്തുന്നു: കെ.സുരേന്ദ്രൻ

Janmabhumi Online by Janmabhumi Online
Oct 10, 2024, 04:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വിമർശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പോലീസും എന്നെ സഹായിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. കോൺഗ്രസിന്റെ അദ്ധ്യക്ഷൻ കെ.സുധാകരൻ, ഇ.പി ജയരാജൻ വധശ്രമക്കേസിൽ കേരള ഹൈക്കോടതിയിൽ നിന്നും വിടുതൽ ഹർജി നേടി. അത് കൃത്യമായി പരിഗണിച്ച ശേഷമാണ് ഇങ്ങനെയൊരു വിധി എന്നാണ് കോടതി പറഞ്ഞത്. അതിനെതിരെ ബിജെപി ആരോപണം ഉന്നയിച്ചില്ല. എന്നാൽ മഞ്ചേശ്വരം കേസിൽ ബിജെപിക്ക് അനുകൂലമായ വിധി വന്നപ്പോൾ കോടതിയെ മുൻനിർത്തി ബിജെപി-സിപിഎം ഓത്തുതീർപ്പായി എന്നാണ് കോൺഗ്രസ് പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാർത്ഥി പത്രിക പിൻവലിക്കുന്നുണ്ടെങ്കിൽ അത് സ്വമേധയാണോ എന്ന് പരിശോധ നടക്കണമെന്ന് നിയമമുണ്ട്. മഞ്ചേശ്വരം റിട്ടേണിംഗ് ഓഫീസർ ഇത് പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ പത്രിക പിൻവലിക്കാൻ അനുവദിച്ചത്. അതിനുശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി സ്വമേധയെയാണ് പത്രിക പിൻവലിക്കുന്നതെന്നും ഞാൻ ബിജെപിയിൽ ചേരുകയാണെന്നും സുന്ദര മൊഴി കൊടുക്കുകയാണുണ്ടായത്. ഇത് വിധിയിലും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം ഇടത് സ്ഥാനാർത്ഥി വിവി രമേശൻ നൽകിയ കേസിൽ കക്ഷി ചേർന്നില്ലെങ്കിൽ കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുന്ദരയെ കൊണ്ട് മൊഴി നൽകിച്ചത്.

സുന്ദര മാത്രമല്ല, സുരേന്ദ്രൻ എന്ന അപരൻ കൂടി മഞ്ചേശ്വരത്തു മത്സരിച്ചിരുന്നു. അങ്ങനെ പത്രിക പിൻവലിപ്പിക്കാനാണെങ്കിൽ അദ്ദേഹത്തിനെയും ഞങ്ങൾ സമീപിക്കണമല്ലോ. സുന്ദര പത്രിക പിൻവലിച്ചപ്പോൾ ബിഎസ്പിയുടെ സംസ്ഥാന പ്രസിഡൻ്റ് അദ്ദേഹത്തെ തടങ്കിലാക്കിയെന്ന പരാതി നൽകിയിരുന്നു. തന്നെയാരും തടവിലാക്കിയിട്ടില്ലെന്നാണ് സുന്ദര പോലീസിന് നൽകിയ മൊഴി. ഈ കേസിൽ യുഡിഎഫ് ഒരു പരാതിയും കൊടുത്തിട്ടില്ല. സുന്ദര ആദ്യഘട്ടത്തിൽ കൊടുത്ത മൊഴിയിൽ പറയുന്ന അശോക് ഷെട്ടി എന്നൊരു ബിജെപി നേതാവില്ല. സുന്ദരയെ ചോദ്യം ചെയ്യും മുമ്പ് സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതൊക്കെ ചരിത്രത്തിൽ ഇല്ലാത്ത സമീപനമാണ്. പിന്നീട് നടന്നത് തിരക്കഥയ്‌ക്ക് അനുസരിച്ചുള്ള പോലീസിന്റെ ഗൂഢാലോചനയാണ്. പണം പിടിക്കുന്നു, സാക്ഷികളെ ഹാജരാക്കുന്നു, ബിജെപി ഓഫീസിലെത്തി നേതാക്കന്മാരെ പ്രതിചേർക്കുന്നു.

171ഇ വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ പൊലീസ് എസ്.സി-എസ്.ടി അതിക്രമ നിയമപ്രകാരം കേസെടുത്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്നതാണ് എനിക്കെതിരെ ചേർത്ത് മറ്റൊരു വകുപ്പ്. ഇതുപ്രകാരം മൂന്നുവർഷം ശിക്ഷ ലഭിക്കാവുന്നതാണ്. എസ്.സി-എസ്.ടി കാരനായ വ്യക്തിയെ പ്രലോഭിച്ചു ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്ന എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരം അഞ്ചുവർഷം തടവ് ലഭിക്കാവുന്നതാണ്. ഇത് രണ്ടും കോടതി തള്ളിയപ്പോഴാണ് ഒരു വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന 171ഇ വകുപ്പ് പ്രകാരം എടുത്ത കേസിൽ കുറ്റപത്രം നൽകാൻ പോലീസ് വൈകിച്ചത് ഗൂഢാലോചനയാണെന്ന് യുഡിഎഫ് പറയുന്നത്. ഇതിൽ നിന്നും യുഡിഎഫിന്റെ ഇരട്ടത്താപ്പും പൊള്ളത്തരവും വ്യക്തമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: bjpK SurendranelectionBSPManjeswaram case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies