ഒക്‌ടോബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍- www.hsfc.gov.in- ല്‍
ഐഎസ്ആര്‍ഒയുടെ ഹ്യൂമെന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (പരസ്യ നമ്പര്‍ ഒടഎഇ.01:ഞങഠ:2024) www.isro.gov.in, www.hsfc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. തസ്തികകളും ഒഴിവുകളും ചുവടെ-
മെഡിക്കല്‍ ഓഫീസര്‍: എസ്ഡി, ഒഴിവുകള്‍ 2, മെഡിക്കല്‍ ഓഫീസര്‍- എസ്‌സി, ഒന്ന്, സയന്റിസ്റ്റ്/എന്‍ജിനീയര്‍ എസ്‌സി, 10, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- ഒഴിവുകള്‍ 28, സയന്റിഫിക് അസിസ്റ്റന്റ് 1, ടെക്‌നീഷ്യന്‍-ബി 43, ഡ്രാഫ്റ്റ്‌സ്മാന്‍ 13, അസിസ്റ്റന്റ് രാജ്ഭാഷ 1.
മെഡിക്കല്‍ ഓഫീസര്‍, സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്ക് 3 ഒഴിവുകളും ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ 5 ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കും 3 ഒഴിവുകള്‍ പിഡബ്ല്യുബിഡി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ഒക്‌ടോബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: