തിരുവനന്തപുരം: പാര്‍ട്ടിയിലെയും പുറത്തെയും ഇസ്ലാമിസ്റ്റുകളുടെ പിന്തുണയോടെയാണ് പി.വി. അന്‍വര്‍ പരസ്യമായി ഇറങ്ങിയിരിക്കുന്നതെങ്കിലും ആരോപണങ്ങളില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും.
രണ്ടു പേരുടെ ഭാഗത്തുമുണ്ട് ഗുരുതരമായ രാജ്യവിരുദ്ധമായ കുറ്റങ്ങള്‍. ഇത് പരസ്പരം മറയ്‌ക്കാനാണ്, ആരോപണങ്ങള്‍ ഉന്നയിക്കുന്നതും സമരങ്ങള്‍ തട്ടിക്കൂട്ടുന്നതും.
പി.വി. അന്‍വറിനെതിരെ നിരത്തിലിറങ്ങാന്‍ അണികളോട് സിപിഎം ആഹ്വാനം ചെയ്തത് സ്വര്‍ണക്കടത്ത് ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിത്തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എഡിജിപി അജിത്കുമാറിനും എതിരെ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കലടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇതിലേക്ക് ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സിപിഎം ശ്രമം. അതിനാല്‍ വിഷയം അന്‍വറിലേക്ക് മാത്രം തിരിച്ചുവിടുകയാണ്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ ഉന്നയിച്ച വസ്തുതകളും.
പോലീസിനെ ഉപയോഗിച്ച് സ്വര്‍ണം തട്ടിയെടുക്കുന്നതെങ്ങനെയെന്ന് സ്വര്‍ണക്കടത്തുകാരുടെ വീഡിയോ ദൃശ്യങ്ങളടക്കമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് ചര്‍ച്ചയായാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് എതിരെയുള്ള മാസപ്പടി അടക്കം വീണ്ടും പൊന്തിവരും. ഇതൊഴിവാക്കാന്‍ കൂടിയാണ് സിപിഎം ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: