Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

നീതിപീഠങ്ങളോടും നിഷേധാത്മക നയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 08:52 am IST
inEditorial

തിരുവനന്തപുരത്ത് അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കണ്ണൂരില്‍ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയപ്പോള്‍ ഇങ്ങനെ ചെയ്യാതിരുന്നതെന്ന കോടതിയുടെ വിമര്‍ശനം നീതിബോധമില്ലാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ്. മാസംതോറും നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിക്കണമെന്നും, വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പന്തല്‍ പെരുമഴയത്ത് പോലീസ് പൊളിച്ചു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയും, സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതാക്കള്‍ ആശാവര്‍ക്കര്‍മാരെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നതിനിടയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സമരപ്പന്തലും പൊളിച്ചു നീക്കിയത്. പൊതുപ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊരുത്തമില്ലാത്ത സമീപനത്തെ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങുന്ന ബെഞ്ചാണ് ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഭരണകക്ഷിയായ സിപിഎം പൊതുവഴി അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം നടത്തിയത് വലിയ വിവാദമാവുകയുണ്ടായി. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മണിക്കൂറുകളോളം യാത്രാ തടസ്സം നേരിട്ടു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുപോലും വഴിയില്‍ കുടുങ്ങി. ഇങ്ങനെയൊരു നിയമലംഘനത്തിന് കൂട്ടുനിന്ന പോലീസ് സ്റ്റേജ് പൊളിച്ചു നീക്കാനോ സമരം തടസ്സപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ പരാതിയെ തുടര്‍ന്ന് കേസ് കോടതിയില്‍ എത്തുകയും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ഹാജരാവുകയും ചെയ്യേണ്ടിവന്നു. കോടതിയുടെ ഭാഗത്തുനിന്ന് നിശിതമായ വിമര്‍ശനം ഉണ്ടായതിനാലാണ് നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ തന്നെ തയ്യാറായത്. ഇതിന്റെ തനിയാവര്‍ത്തനമാണ് കണ്ണൂരില്‍ കണ്ടത്. രാവിലെ മുതല്‍ വൈകിട്ട് വരെ റോഡ് ഉപരോധിച്ചാണ് സിപിഎം അവിടെ കേന്ദ്ര വിരുദ്ധ സമരം നടത്തിയത്. പോലീസ് ഇതിന് അനുമതി നിഷേധിച്ചില്ലെന്ന് മാത്രമല്ല, സമ്മേളനം നടന്ന സമയമത്രയും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. ഇതിനെതിരെയും പരാതിയുണ്ടാവുകയും കേസെടുത്തിരിക്കുകയുമാണ്.

സമരം ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമുള്ളതെന്നാണ് സിപിഎമ്മും സിഐടിയുമൊക്കെ കരുതുന്നത്. പിണറായി സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിന് ഏറ്റവും ആവശ്യമായ ഒരു വിഭാഗമാണ് ആശാവര്‍ക്കര്‍മാര്‍. കിടപ്പ് രോഗികളെയും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരെയും സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സേവനം ആര്‍ക്കും അവഗണിക്കാനാവില്ല. പക്ഷേ പിണറായി സര്‍ക്കാരിനുമാത്രം ഇത് ബോധ്യപ്പെടുന്നില്ല. തിരുവനന്തപുരത്ത് ആഴ്ചകളായി സമരം ചെയ്യുന്ന ഇവര്‍ സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൂറ്റന്‍ നിയമസഭാ മാര്‍ച്ച് വരെ സംഘടിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു പോയിട്ട് സമരക്കാരുമായി മാന്യമായ ചര്‍ച്ചകള്‍ക്കു പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സമരക്കാരെ ചര്‍ച്ചയ്‌ക്ക് വിളിക്കുന്നതിനു പകരം അധിക്ഷേപിക്കുന്നതില്‍ ഹരംകൊള്ളുകയാണ് സിപിഎം-സിഐടിയു നേതാക്കള്‍. ഇതിനിടെയാണ് സമരപ്പന്തല്‍ തന്നെ പൊളിച്ചു നീക്കി ദ്രോഹിച്ചത്.

വലുതും ചെറുതുമായ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് പിണറായി വിജയന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. അധികാരത്തിലുള്ളവര്‍ക്ക് നിയമം അനുസരിക്കാനുള്ള ബാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലുണ്ട്. പക്ഷേ അങ്ങനെയൊന്ന് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതിനെതിരായ കോടതിയുടെ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. നീതിപീഠങ്ങളോടും നിയമലംഘനം എന്നതാണ് നയം. കോടതിക്ക് തോന്നുന്നത് കോടതി പറയും, ഞങ്ങള്‍ ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യുമെന്ന സമീപനമാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അധികാരത്തിന്റെ ബലത്തില്‍ കോടതിയെയും കൈകാര്യം ചെയ്യാമെന്ന അഹങ്കാരമാണ് മന്ത്രിമാര്‍ക്കുള്ളത്. വലിയ അരാജകത്വമാണ് സമൂഹത്തില്‍ ഇത് സൃഷ്ടിക്കുക. ജനങ്ങള്‍ നിസ്സഹായരാണ്. ഇതിനെതിരെ നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായേ തീരൂ.

Tags: Kerala GovernmentKerala High courtCPM KeralaAsha worker protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.