ധാരാവി : അനധികൃത മസ്ജിദ് പൊളിക്കാൻ എത്തിയ നഗരസഭ ജീവനക്കാരെ അക്രമിച്ച സംഭവത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ പിടിയിൽ . ധാരാവിയിലെ മസ്ജിദ് പൊളിച്ചു നീക്കാൻ ബിഎംസി ജീവനക്കാർ എത്തിയപ്പോഴാണ് ഇവർ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത് .സാഹിൽ അൻസാരി, മുഹമ്മദ് സക്കിൽ ഖാൻ, മുഹമ്മദ് സാഹിൽ ഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപത്തിന് പ്രേരിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനക്കൂട്ടം മുനിസിപ്പൽ കോർപ്പറേഷന്റെ വാഹനവും തകർത്തു. പൊളിക്കാൻ നഗരസഭ ജീവനക്കാർ എത്തി അൽപസമയത്തിനുള്ളിൽ സുബ്ഹാനി മസ്ജിദ് പരിസരത്ത് മുസ്ലീം സമുദായത്തിന്റെ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഒടുവിൽ 5 ദിവസത്തിനുള്ളിൽ അനധികൃത നിർമ്മാണം പൊളിച്ചുനീക്കുമെന്ന് സുബ്ഹാനി മസ്ജിദിന്റെ ട്രസ്റ്റിമാർ രേഖാമൂലം ഉറപ്പ് നൽകുകയും മുനിസിപ്പൽ ഭരണകൂടം അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നഗരസഭയിലെ ജീവനക്കാർ മടങ്ങിയത്.
അതേസമയം മസ്ജിദ് ട്രസ്റ്റിമാർ രേഖാമൂലം നൽകിയ നോട്ടീസ് പ്രകാരം 5.ദിവസത്തിനകം നിർമാണം പൊളിക്കുമെന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: