പത്തനംതിട്ട: പുലിയൂര് സുറിയാനി കത്തോലിക്ക പള്ളിയിലെ വഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയില്‍ മണിയന് ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് പുറത്തു കൊണ്ടുവെച്ച ശേഷമാണ് ഇയാള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ചെങ്ങന്നൂര്‍ പോലീസിന് പള്ളി അധികാരികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പള്ളിയിലെ വഞ്ചികള്‍ മോഷ്ടിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ കുരിശടികളിലെ വഞ്ചികളാണ് ഇയാള്‍ കവര്‍ന്നുവന്നത്. ഡിവൈ.എസ്.പി ആര്. ബിനുവിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ എ.സി, എസ്.ഐ പ്രദീപ് എസ്, ഗ്രേഡ് എസ്.ഐ സാം നിവാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജോ സാം, രതീഷ്, കണ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: