തൃശ്ശൂര്‍: മൂന്നാമത് ‘ഗുരുസ്മൃതി പുരസ്കാരം’ പ്രമുഖ ആയുര്‍വേദ സംരംഭകന് രാജീവ് വാസുദേവിന്.
ഡോ. പി.ആര്. കൃഷ്ണകുമാര്‍ സ്മരണാര്‍ത്ഥം രൂപീകരിച്ച കൃഷ്ണായനം സാംസ്കാരിക സംഘടനയും പിഎന്‍എന്‍എം ആയുര്‍വേദ കോളജുമാണ് ഗുരുസ്മൃതി അവാര്‍ഡ് നല്‍കുന്നത്. കാല്‍ലക്ഷം രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്. അപ്പോളോ ആയുര്‍വൈദ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമാണ് രാജീവ് വാസുദേവ്.
23 ന് ചെറുതുരുത്തി പിഎന്‍എന്‍എം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ വെച്ച് നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി അഡ്വ. ഡോ. പി. കൃഷ്ണദാസ് അവാര്‍ഡ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: