കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേര്‍ന്ന്് നടന്ന പരിശോധനയില്‍ ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ പിടിയിലായി. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടില്‍ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്‍ താഴെയില്‍ വീട്ടില്‍ അഖില്‍ ടി.എസ് (24) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ബംഗളൂരുവില്‍ നിന്നും അന്തര്‍ സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതികള്‍ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരുന്ന എന്‍.എസ്.എസ് കോളേജിനു സമീപം കാത്തു നിന്ന പൊലീസിനു മുന്നില്‍ ഇവര്‍ ചെന്നു പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: