ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ച, രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിക്കുകയും സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്.
ജീവിതത്തിലുടനീളം പോരാടിയ അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത് വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.
രാഷ്ട്രനിര്‍മ്മാണത്തിനായുള്ള പ്രതിബദ്ധതയോടെ, പൂര്‍ണ്ണ സമര്‍പ്പണത്തോടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ശ്രമിക്കുന്ന എല്ലാവരോടും ഇന്ന് ഞാന്‍ എന്റെ അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എന്നപോലെ ഈ വര്‍ഷവും പ്രകൃതി ദുരന്തങ്ങള്‍ നമ്മെ ആശങ്കയിലാഴ്ത്തുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ കുടുംബവും സ്വത്തും നഷ്ടപ്പെട്ടു. രാഷ്ട്രത്തിനും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ അവരോടെല്ലാം എന്റെ അനുശോചനം അറിയിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ്, നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍, ഓരോ കാലഘട്ടവും ഒരു പോരാട്ടമാണ്. നമ്മുടെ യുവാക്കളോ, മുതിര്‍ന്നവരോ, കര്‍ഷകരോ, സ്ത്രീകളോ, ആദിവാസികളോ ആകട്ടെ, അവര്‍ അടിമത്തത്തിനെതിരെ തുടര്‍ച്ചയായി പോരാടി. 1857-ലെ കലാപത്തിന് മുമ്പ് തന്നെ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ നടന്ന നിരവധി ആദിവാസി മേഖലകള്‍ ഉണ്ടായിരുന്നു എന്നതിന് ചരിത്രം തെളിവാണ്.
സ്വാതന്ത്ര്യത്തിന് മുമ്പ് 40 കോടി പൗരന്മാര് അപാരമായ ചൈതന്യവും കഴിവും പ്രകടിപ്പിച്ചിരുന്നു. അവര്‍ ഒരു സ്വപ്നവുമായി, ഒരു ദൃഢനിശ്ചയവുമായി മുന്നോട്ട് നീങ്ങി, വിശ്രമമില്ലാതെ പോരാടി. അവിടെ ഒരേയൊരു ശബ്ദമേ മുഴങ്ങിയുള്ളൂ-‘വന്ദേമാതരം’, ഒരേയൊരു സ്വപ്നം-ഭാരതത്തിന്റെ സ്വാതന്ത്ര്യം. അവരുടെ രക്തം ഇന്ന് നമ്മുടെ സിരകളില്‍ ഒഴുകുന്നു എന്നതില്‍ നാം അഭിമാനിക്കുന്നു. അവര്‍ നമ്മുടെ പൂര്‍വ്വികര്‍ ആയിരുന്നു. അവര്‍ വെറും 40 കോടി പേര് മാത്രമായിരുന്നു. അവര്‍ ഒരു ആഗോള ശക്തിയെ പിഴുതെറിഞ്ഞു. അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചു. നമ്മുടെ സിരകളിലൂടെ ആരുടെ രക്തമാണോ ഒഴുകുന്നത്, ആ പൂര്‍വികര്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇന്ന് നാം 140 കോടി ജനങ്ങളുള്ള രാജ്യമാണ്. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുമെങ്കില്‍, 40 കോടി ആളുകള്‍ക്ക് സ്വാതന്ത്ര്യം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കില്‍, എന്റെ രാജ്യത്തെ 140 കോടി പൗരന്മാരും ഒരു ദൃഢനിശ്ചയവുമായി പുറപ്പെട്ടാല്‍ എത്ര വലിയ വെല്ലുവിളികളാണെങ്കിലും അതെല്ലാം അതിജീവിച്ച് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കാം. 2047-ഓടെ നമുക്ക് ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയും.
വികസിത ഭാരതം 2047 എന്നത് പ്രസംഗിക്കാനുള്ളതല്ല. അതിനു പിന്നില്‍ കഠിനാധ്വാനമുണ്ട്. രാജ്യത്തുടനീളമുള്ള ജനങ്ങളില്‍നിന്ന് അതിനായി നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കോടിക്കണക്കിന് പൗരന്മാര് എണ്ണമറ്റ നിര്‍ദ്ദേശങ്ങള്‍ നല്കി. ഓരോ പൗരന്റെയും സ്വപ്നം അതില്‍ പ്രതിഫലിക്കുന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും വിലപ്പെട്ടതാണ് ആ നിര്‍ദ്ദേശങ്ങള്‍.
വികസിത ഭാരതത്തിനായി, ഭാരതത്തെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കുക, ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക, സര്‍വ്വകലാശാലകള്‍ ആഗോള പദവി കൈവരിക്കുക എന്നിങ്ങനെ പോകുന്നു ആ നിര്‍ദേശങ്ങള്‍. ജുഡീഷ്യല്‍ പരിഷ്കാരങ്ങളുടെ ആവശ്യകതയ്ക്കൊപ്പം ജുഡീഷ്യല്‍ സംവിധാനത്തിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകളും ജനം പങ്കുവച്ചു.
ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അത്തരം വലിയ ചിന്തകളും മഹത്തായ സ്വപ്നങ്ങളും ഉണ്ടായിരിക്കുമ്പോള്‍, അവരുടെ ദൃഢനിശ്ചയം ഈ വാക്കുകളില്‍ പ്രതിഫലിക്കുമ്പോള്‍, അത് നമ്മുടെ ഉള്ളില്‍ ഒരു പുതിയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും.
സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും 2.5 കോടി കുടുംബങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍ തപ്പുന്നതിനിടെ, ഈ വീടുകളില്‍ വൈദ്യുതി ലഭിക്കുമ്പോള്‍ സാധാരണക്കാരന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നു. സമൂഹമൊന്നാകെ ‘സ്വച്ഛ ഭാരതം’ ശുചിത്വ ഭാരതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഓരോ കുടുംബവും വൃത്തിയുള്ള അന്തരീക്ഷത്തെ പുല്കുകയും ശുചിത്വത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് മൂന്ന് കോടി കുടുംബങ്ങള്‍ക്ക് അവരുടെ ടാപ്പുകളില്‍ നിന്ന് ശുദ്ധജലം ലഭിക്കുന്നുണ്ട്. ജല്‍ ജീവന് മിഷനിലൂടെ 12 കോടി കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശുദ്ധമായ ടാപ്പ് ജലം ലഭിക്കുന്നു. 15 കോടി കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങള്‍: ബാങ്കിംഗ് മേഖലയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. വികസനമോ വിപുലീകരണമോ വിശ്വാസമോ ഉണ്ടായില്ല. അതുമാത്രമല്ല, നടന്നുകൊണ്ടിരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ബാങ്കുകളെ പ്രതിസന്ധികളിലേക്ക് നയിച്ചു. ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇന്ന്, അതിന്റെ ഫലമായി, ലോകത്തിലെ തിരഞ്ഞെടുത്ത ശക്തമായ ബാങ്കുകളില്‍ നമ്മുടെ ബാങ്കുകള്‍ അവരുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ബാങ്കുകള്‍ ശക്തമാകുമ്പോള്‍ ഔപചാരിക സമ്പദ് വ്യവസ്ഥയുടെ ശക്തിയും ദൃഢമാകും.
സ്വാതന്ത്ര്യം നേടിയെങ്കിലും, ഒരു ‘മായ്-ബാപ്’ സംസ്കാരം വേരൂന്നിയതിനാല്‍ ആളുകള്‍ നിരന്തരം സര്‍ക്കാരിനോട് അപേക്ഷിക്കാനും ആനുകൂല്യങ്ങള്‍ തേടാനും റഫറന്‍സുകളിലോ ശുപാര്‍ശകളിലോ ആശ്രയിക്കാനും നിര്‍ബന്ധിതരായി. ആ ഭരണ മാതൃക ഇന്നില്ല. ഇപ്പോള്‍, ഗുണഭോക്താക്കളിലേക്ക് എത്തുന്നത് സര്‍ക്കാരാണ്; അവരുടെ വീടുകളില്‍ ഗ്യാസ് അടുപ്പുകള്‍ എത്തിക്കുന്നതും അവരുടെ വീടുകളില്‍ ജലവിതരണം എത്തിക്കുന്നതും വൈദ്യുതി നല്‍കുന്നതും വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതും സര്‍ക്കാരാണ്.
ലക്ഷ്യം പുരോഗതിയുടെ പാത രാജ്യത്തിന്റെ പുരോഗതിക്കായി, നിരവധി സാമ്പത്തിക നയങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പുതിയ സംവിധാനങ്ങളില്‍ രാജ്യത്തിന്റെ വിശ്വാസം ക്രമാനുഗതമായി വളരുകയാണ്.
ലോകമെമ്പാടുമുള്ള നമ്മുടെ യുവാക്കള്‍ക്കായി ഇപ്പോള്‍ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമുക്ക് കൈമോശം വന്ന എണ്ണമറ്റ പുതിയ തൊഴിലവസരങ്ങള്‍ ഇപ്പോള്‍ അവരുടെ പടിവാതില്ക്കല് എത്തിയിരിക്കുന്നു. സാധ്യതകള്‍ വികസിച്ചു, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആഗോള സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് നമ്മുടെ സുവര്‍ണ്ണ കാലഘട്ടമാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്. ഈ നിമിഷം മുതലെടുത്ത് നമ്മുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോയാല്‍, ‘സ്വര്‍ണിം ഭാരതം’ (സുവര്‍ണ്ണ ഭാരതം) എന്ന രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. എല്ലാ മേഖലയ്ക്കും ആധുനികവത്കരണവും നവീകരണവും ആവശ്യമാണ്. അതിനാല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് ഊന്നല്‍ നല്കുന്നു.
വനിതാ സ്വയം സഹായ സംഘങ്ങളിലൂടെ താഴേത്തട്ടിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ 10 കോടി സഹോദരിമാര്‍ ഈ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി. അവര്‍ സാമ്പത്തികമായി സ്വതന്ത്രരും സ്വയംപര്യാപ്തരുമായി. വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായാണ് ഉയര്‍ത്തിയത്. ഇതുവരെ, മൊത്തം ഒമ്പത് ലക്ഷം കോടി ഫണ്ടുകള്‍ ഈ സ്വയംസഹായസംഘങ്ങളിലേക്ക് ബാങ്കുകള്‍ വഴി അയച്ചിട്ടുണ്ട്.
ബഹിരാകാശ മേഖല നമുക്കായി പുതിയ ഭാവി തുറക്കുന്നു. ഇത് വികസനത്തിന്റെ പ്രധാനപ്പെട്ട വശമാണ്. അതില്‍ നാം കൂടുതല്‍ ഊന്നല്‍ നല്‍കും. ഈ മേഖലയില്‍ നാം നിരവധി പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഈ മേഖലയുടെ വളര്‍ച്ചയെ ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ നാം നീക്കം ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ കുതിച്ചുചാട്ടമാണ് കാണുന്നത്. ഈ മേഖല ഇപ്പോള്‍ വളരെ ഊര്‍ജസ്വലമായി മാറുകയും നമ്മുടെ രാജ്യത്തെ ശക്തമായ രാഷ്ട്രമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
ഇന്ന് നമ്മുടെ രാഷ്ട്രം അനന്തമായ സാധ്യതകളും പുതിയ അവസരങ്ങളും തുറന്നിരിക്കുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന രണ്ട് മുന്നേറ്റങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 1. ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ വികസനം. അതില്‍ നാം കുതിച്ചുചാട്ടം നടത്തി. 2. ജീവിതം സുഗമമാക്കല്‍. താങ്ങാനാകുന്ന അന്തസുറ്റ ജീവിതശൈലിയും അടിസ്ഥാനസൗകര്യങ്ങളും സാധാരണക്കാര്‍ക്കും ലഭ്യമാകണം.
കഴിഞ്ഞ ദശകത്തില്‍ അത്യാധുനിക റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍, കരുത്തുറ്റ റോഡുകള്‍, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എന്നിവ നല്കി നാം വന്‍തോതില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു. വനമേഖലകളില്‍ പോലും സ്കൂള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ആധുനിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍മിക്കുന്നുവെന്ന് ഉറപ്പാക്കും വിധം അവസാന അറ്റം വരെയും സൗകര്യങ്ങള്‍ എത്തുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതികളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ നല്‍കുന്നതിനായി വിദൂരമേഖലകളില്‍ ആരോഗ്യമന്ദിരങ്ങള്‍ നിര്‍മിക്കുന്നു. നിരവധി മെഡിക്കല്‍ കോളേജുകളും ആശുപത്രികളും നിര്‍മിക്കുന്നു. അറുപതിനായിരം ജലാശയങ്ങള്‍, ‘അമൃതസരോവരങ്ങള്‍’ പുനരുജ്ജീവിപ്പിച്ചു. രണ്ട് ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകള്‍ സ്ഥാപിച്ചു. കനാലുകളുടെ വലിയ ശൃംഖലയിലൂടെ നിരവധി കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിക്കുന്നു. അടച്ചുറപ്പുള്ള നാല് കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് പുതുജീവന്‍ നല്കി. ഈ ദേശീയ കാര്യപരിപാടി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്ന് കോടി പുതിയ വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നമ്മുടെ വടക്കുകിഴക്കന്‍ ഇന്ത്യ ഇപ്പോള്‍ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളുടെ കേന്ദ്രമാണ്. ഈ പരിവര്‍ത്തനത്തിലൂടെ അവസാന ഇടം വരെ പ്രാപ്യമാക്കാവുന്ന ആരോഗ്യ പരിരക്ഷ നല്കി നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ സഹായിച്ചു. ഈ പ്രദേശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിദൂര ഗ്രാമങ്ങളെയും അതിര്‍ത്തികളെയും ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മിച്ചു. മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമഗ്രമായ പദ്ധതികള്‍ ഉറപ്പാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍, സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയുമെന്നതാണ് സ്വപ്നത്തിന്റെ ഒരു ഘടകമെന്ന് ഞാന്‍ വിഭാവനം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളിടത്ത് ഭരണം നഷ്ടപ്പെടാത്തതും സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്താല് പ്രത്യാഘാതവും ഉണ്ടാകാത്തതുമായ സംവിധാനത്തിന് നാം പ്രതിജ്ഞാബദ്ധരാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: