ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി ദല്‍ഹിയിലെ ഷിയാ മുസ്ലിം നേതാക്കള്‍. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിനെ നേരില്‍ കണ്ടാണ് അവര്‍ പി
ന്തുണ അറിയിച്ചത്.
ദല്‍ഹി ഷിയാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങള്‍ പിന്തുണ അറിയിക്കാന്‍ റിജിജുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു. വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പ്രശംസനീയമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബില്‍ കൊണ്ടുവന്നതിന് മോദി സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും ഷിയാ നേതാക്കള്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് മുസ്ലിം സംഘടന തന്നെ നേരിട്ടെത്തി കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
വഖഫ് ബില്ലിനെ പിന്തുണച്ച് ഭാരതത്തിലെ ഹജ്ജ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മഹത്തായ ചുവടുവെപ്പാണിതെന്ന് അസോസിയേഷന് ചെയര്മാന് എ. അബൂബക്കര്‍ പ്രതികരിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സ്ത്രീശാക്തീകരണത്തിനും വഴിയൊരുക്കുന്ന ബില്ലാണിതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത് നല്ലതിനെന്ന നിലപാടാണ് സൂഫി സംഘടനകളും സ്വീകരിച്ചത്. സൂഫി സംഘടനയായ ഓള് ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ വഖഫ് ബില്ലിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. യുപിബറേലിയിലെ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബില്ലിനെ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: