ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. ഉടനെ അക്കാദമിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുൻപ് പൂജ അക്കാദമിയിൽ ഹാജരാകണം. നിലവിൽ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറാണ് ഇവര്‍.
വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. യുപിഎസ്സി നിർദേശപ്രകാരമാണ് അന്വേഷണം.
അതിനിടെ ഔദ്യോഗിക രേഖകളില്‍ പ്രായത്തിലും പേരിലും എല്ലാം വ്യത്യാസമുണ്ടെന്നാണ് പരിശോധനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2020, 223 എന്നീ വര്‍ഷങ്ങളില്‍ നല്കിയ അപേക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായ 34 കാരിയായ പൂജ, തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഒബിസി, പിഡബ്ല്യുബിഡി സംവരണങ്ങള്‍ നേടിയതെന്നും ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.
ദിവ്യാംഗര്ക്കുവേണ്ടിയുള്ള സംവരണം(പിഡബ്ല്യുബിഡി) നേടിയ പൂജ ഇത് തെളിയിക്കുന്നതിനു വേണ്ടിയുള്ള പരിശോധനകള്‍ നടത്തിയില്ല. 2020 മുതല്‍ 2023 വരെയുള്ള ഖേദ്കറുടെ ഇഅഠ അപേക്ഷാ ഫോമുകള്‍, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള വ്യക്തികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് തേടിയിരുന്നു. 2020ല്‍ നല്കിയ അപേക്ഷയിലും 2023ല്‍ നല്കിയ അപേക്ഷയിലും പ്രായവ്യത്യാസം ഒരു വയസ് മാത്രമാണ്. 2020ല്‍ ഖേദ്കര്‍ പൂജ ദീലിപ് എന്ന പേരും 2023ല്‍ പൂജ മനോഹര്‍ ദിലീപ് ഖേദ്കര്‍ എന്നുമാണ് രേഖകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: