എന്‍ഡിഎ സര്‍ക്കാര്‍ സമൂഹത്തിലെ ഓരോ മേഖലയുടേയും വിഭാഗത്തിന്റേയും വികസനത്തിന് എന്നും പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നമ്മള് 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി. ഇതില്‍ വലിയൊരു വിഭാഗം ആളുകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ പെടുന്നവവരാണ്. ദാരിദ്ര്യം ഭാരതത്തിന്റെ വര്‍ത്തമാനകാലത്തില്‍ നിന്നും തുടച്ചു നീക്കുന്നതുവരെ നമ്മള് വിശ്രമിക്കില്ല. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം നമ്മുടെ സര്‍ക്കാരിന്റെ ഭരണപദ്ധതികളുടെ പ്രധാന ആകര്‍ഷണമാണ്. കായികം, ബഹിരാകാശം, സംരംഭകത്വം എന്നിങ്ങനെ എല്ലാ മേഖലകളിലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും പുതിയ അവസരം ഉറപ്പുവരുത്തുന്നതിനു നമ്മള് ശ്രമിക്കും. കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് മെഡിക്കല്‍ കോളജുകളുടെ എണ്ണം ഇരട്ടിയാക്കിയതും, എയിംസുകള്‍ മൂന്നിരട്ടിയാക്കിയതും, സ്വയം തൊഴില്‍ മേഖലയിലും സ്റ്റാര്‍ട്ട് അപ്പുകളിലും വലിയ മുന്നേറ്റം നടത്തിയതും നിങ്ങള്‍ കണ്ടതാണ്. നമ്മുടെ രാജ്യത്തെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഇത്പാദക രാജ്യം ആക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍ എന്നിങ്ങനെ പുതിയ പല മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാക്കും. നമ്മള് രാജ്യത്തെ പ്രതിരോധ മേഖലയിലെ ഉത്പാദനം, കയറ്റുമതി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രയത്നങ്ങള്‍ നടത്തിവരുന്നു. രാജ്യത്തെ പ്രതിരോധരംഗം സ്വയംപര്യാപ്തമാകുന്നതുവരെ നമ്മള് വിശ്രമിക്കില്ല. നമ്മള് നമ്മുടെ യുവാക്കളെ വിദ്യാഭ്യാസം, തൊഴില്‍, സ്വയംതൊഴില്‍ അങ്ങനെ എല്ലാ മേഖലകളിലും നിപുണരാക്കും. കര്‍ഷകര്‍ക്കായി വിത്തു മുതല്‍ വിപണി വരെയുള്ള മേഖലകളുടെ ആധുനീകവത്കരണത്തിനുള്ള നടപടികള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കും. നമ്മുടെ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള പ്രയത്നങ്ങള്‍ നമ്മള് തുടര്‍ന്നുകൊണ്ടേയിരിക്കും.
വരാനിരിക്കുന്നത് ഹരിത കാലഘട്ടം ആണ്. ഹരിത യുഗത്തിന്റേതാണ്. ഇന്നും നമ്മുടെ സര്‍ക്കാരിന്റെ നയങ്ങള്‍ വികസനത്തിന്റേയും, പ്രകൃതിയുടേയും, സംസ്കൃതിയുടെയും സമ്മേളനത്തിന്റേതാണ്. നമ്മള് ഹരിതവ്യവസായവല്ക്കരണത്തില് നിക്ഷേപം വര്‍ദ്ധിപ്പിക്കും. ഹരിത ഊര്‍ജ്ജമായാലും, ഹരിത ഗതാഗതം ആയാലും നമ്മള് ഭാരതത്തെ ഏറ്റവും മുന്നില്‍ എത്തിക്കും. രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുന്നതിനു എന്‍ഡിഎ സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും എടുത്ത് പ്രയത്നിക്കും.
ഇന്നത്തെ ഭാരതം ലോകസമാധാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കൊറോണ കാലഘട്ടത്തില്‍ ഭാരതത്തിന്റെ പ്രതിരോധമരുന്നുത്പാദനശേഷി എപ്രകാരമാണ് ലോകത്തെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്ന് നമ്മള് കണ്ടതാണ്. നമ്മുടെ ചന്ദ്രയാന്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതല്‍ മുതല്‍ ഭക്ഷ്യസുരക്ഷവരെ ലോകത്തിന്റെ മുന്നിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി പ്രയത്നിക്കുക എന്നത് ഭാരതം അതിന്റെ ഉത്തരവാദിത്വമായി കണ്ടിട്ടുണ്ട്. ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുക എന്നതും വൈവിധ്യം ഉറപ്പാക്കുക എന്നതും ഭാരതം അതിന്റെ കടമയായി കാണുന്നു. ഭാരതം ഇന്ന് ലോകത്തിലെ എല്ലാവരുടെയും ബന്ധു എന്ന നിലയില്‍ ആലിംഗനം ചെയ്യുകയാണ്. ശക്തമായ ഭാരതം ശക്തമായ ലോകത്തിന്റെ ശക്തമായ ഒരു സ്തംഭമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിനു മുന്നേറണമെങ്കില്‍ അഴിമതിയേയും ശക്തമായി പ്രതിരോധിക്കുക തന്നെ വേണം. ഡിജിറ്റല്‍ ഇന്ത്യയും, സാങ്കേതിക വിദ്യകളും അഴിമതിയുടെ അനേകം മാര്‍ഗ്ഗങ്ങള്‍ അടച്ചിട്ടുണ്ട്. അഴിമതിക്ക് എതിരായ യുദ്ധം ദിവസം ചെല്ലുന്തോറും കൂടുതല്‍ കഠിനമാവുന്നു എന്നതും ഒരു വാസ്തവമാണ്. രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കു വേണ്ടി അഴിമതിയെ നിസാരവല്‍ക്കരിക്കുകയും അതിന്റെ അതിരുകള്‍ നിര്‍ലജ്ജം ലംഘിക്കുകയും ചെയ്യുമ്പോള്‍ അഴിമതി കൂടുതല്‍ ശക്തിപ്പെടുന്നു. അതുകൊണ്ട് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കൂടുതല്‍ ശക്തിയുള്ള പ്രവര്‍ത്തനം എല്ലാ മേഖലകളില്‍ നിന്നും അഴിമതി വേരോടെ പിഴുതെറിയുന്നതിനാവും.
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും എന്നും പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണ്. സേവനത്തേക്കള് വലിയ രാഷ്ട്രീയം മറ്റൊന്നും ഇല്ല. അതിനാല്‍ സേവനത്തെ സര്‍വ്വോപരിയായി കാണുന്ന നമ്മുടെ സംസ്കാരം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രവര്ത്തകന് ജനങ്ങളുടെ പ്രതീക്ഷകളുടെയും ആവശ്യങ്ങളുടേയും ആശങ്കകളുടേയും പ്രതിനിധിയാണ്. നമ്മള് ഇത് ഒരിക്കലും മറക്കുകയുമില്ല. സമൂഹത്തിലെ ഓരോ വിഭാഗത്തോടും ഓരോ വ്യക്തിയോടും നമ്മള് നിരന്തരമായി ആശയവിനിമയത്തിലേര്പ്പെടണം എന്നത് ആവശ്യമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം ഛത്രപതി ശിവാജി മഹാരാജാവിന്റെ രാജാഭിഷേകത്തിന്റെ മുന്നൂറ്റി അന്‍പതാം വാര്‍ഷീകം ആഘോഷിക്കും. അദ്ദേഹത്തിന്റെ ജീവിതം കര്‍മ്മപഥത്തില്‍ മുന്നേറുന്നതിനു പ്രചോദനം നല്‍കുന്നതാണ്. നമ്മുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും ഉണ്ടാകരുത്. നമ്മള് പൂര്‍ണ്ണമായ അര്‍പ്പണഭാവത്തോടെ പൂര്‍ണ്ണമായ സത്യസന്ധതയോടെ രാഷ്ട്രസേവനം തുടരും. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അതാവണം. നമ്മള് ഒരുമിച്ച് രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. നമ്മള് രാഷ്ട്രഹിതത്തിനു പ്രഥമപരിഗണന നല്‍കണം. അപ്പോള്‍ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
നമ്മുടെ ഭരണഘടന നമ്മുടെ മാര്‍ഗ്ഗദീപം ആണ്. ഈ വര്‍ഷം നമ്മുടെ ഭരണഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളുമായി, അവര്‍ ഏത് പാര്‍ട്ടിയുടെ ആയാലും ചേര്‍ന്നു പ്രവര്‍ത്തിക്കും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നമ്മള് കഠിനമായി പ്രയത്നിക്കും. ഒത്തൊരുമിച്ച് പ്രയത്നിക്കും. നമുക്ക് വിശ്രമിക്കാനോ അലസരാവാനോ സമയം ഇല്ല. ഇത് രാജ്യത്തിനു വേണ്ടി ഒന്നിച്ച് മുന്നേറുന്നതിനുള്ള സമയമാണ്. വികസിത ഭാരതത്തിനായി നമുക്ക് തുടര്‍ച്ചയായി വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവിക്ക് ഏറ്റവും ഉതകുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ആറ് ദശാബ്ദങ്ങള്‍ക്ക് ശേഷം രാജ്യത്തെ സമ്മതിദായകര്‍ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ആറു ദശാബ്ദങ്ങള്‍ക്ക് ശേഷം ഏതെങ്കിലും ഒരു മുന്നണിയ്ക്ക്, എന്‍ഡിഎയ്ക്ക് രാജ്യത്തെ സേവിക്കുന്നതിനുള്ള തുടര്‍ച്ചയായ മൂന്നാമത്തെ അവസരം നല്കിയിരിക്കുന്നു. ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഈ ശക്തമായ ബന്ധം ജനാധിപത്യത്തിന്റെ ശക്തിയാണ്. നിങ്ങളുടെ ആശീര്‍വാദം പുതിയ ഉണര്‍വ്വോടെയും ഉത്സാഹത്തോടെയും മുന്നോട്ട് പോകുന്നതിനുള്ള ഊര്‍ജ്ജം നല്കുന്നു.
ഞാന്‍ നമ്മുടെ അദ്ധ്യക്ഷന്‍ നദ്ദാജി, കേന്ദ്രസംഘടന ടീം, സംസ്ഥാനങ്ങളിലെ സംഘടനാപ്രവര്‍ത്തകര്‍, ജില്ലയിലെ പ്രവര്‍ത്തകര്‍, മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍, ബൂത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് രാജ്യത്തിനു പ്രഥമപരിഗണന നല്‍കിക്കൊണ്ട് സമര്‍പ്പണ ഭാവത്തോടെ നദ്ദാജിയുടെ നേതൃത്വത്തില്‍ സധൈര്യം ഈ തെരഞ്ഞെടുപ്പിനെ നേരിട്ട്, ഈ വിജയത്തിനു കാരണമായ ഓരോരുത്തരും അനേകം അനേകം അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാണ്. രാജ്യത്തെ ജനങ്ങള്‍ ഇന്ന് എന്നോട് വലിയ കൃപകാണിച്ചിരിക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടിയോട് വലിയ കൃപകാണിച്ചിരിക്കുന്നു. എന്‍ഡിഎയോട് വലിയ കൃപകാണിച്ചിരിക്കുന്നു. ഞാന്‍ 140 കോടി ഭാരതീയരോടും വീണ്ടും എന്റെ കൃതജ്ഞത പ്രകടിപ്പിക്കുന്നു. എന്‍ഡിഎയിലെ നമ്മുടെ എല്ലാ സുഹൃത്തുക്കളേയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ഞാന്‍ ഈ രാജ്യത്തെ മഹത്തായ ജനാധിപത്യത്തേയും മഹത്തായ ഭരണഘടനയേയും ആദരപൂര്‍വ്വം പ്രണമിക്കുന്നു.
(അവസാനിച്ചു)
വിവര്‍ത്തനം: മണികണ്ഠന്. ഒ.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: